കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടാണോ മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം സുധീരന്‍
Kerala
കോണ്‍ഗ്രസിനെ തകര്‍ത്തുകൊണ്ടാണോ മുന്നണിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th June 2018, 7:13 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് കൊടുത്തതിനെ ന്യായീകരിക്കാനാവില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം സുധീരന്‍. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അവകാശവാദവുമായി ആര്‍ക്കുവേണമെങ്കിലും വരാമെന്നും നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും സുധീരന്‍ പറഞ്ഞു.” വര്‍ഷങ്ങളായി കോണ്‍ഗ്രസ് പതാക നെഞ്ചോട് ചേര്‍ത്ത അണികളെ നിരാശരാക്കുന്ന തീരുമാനമാണിത്. കേരളത്തില്‍ എല്ലായിടത്തും വേരോട്ടമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.”

ALSO READ:  കേരളാകോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും; എതിര്‍പ്പുമായി കൂടുതല്‍ നേതാക്കള്‍: സോഷ്യല്‍ മീഡിയയില്‍ അണികളുടെ രോഷം

നേരത്തെ കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ യു.ഡി.എഫില്‍ ധാരണയായിരുന്നു. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അനുമതി നല്‍കിയത്. രണ്ട് വര്‍ഷമായി മുന്നണിയ്ക്കു പുറത്തിരുന്ന മാണി വിഭാഗം യു.ഡി.എഫിലേക്ക് തിരിച്ചുവരും.

ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ കേരള കോണ്‍ഗ്രസ് രണ്ട് വര്‍ഷമായി മുന്നണിയ്ക്ക് പുറത്തായിരുന്നുവെന്നും എന്നാല്‍ ദേശീയതലത്തില്‍ മാണി യു.പി.എയ്‌ക്കൊപ്പമായിരുന്നുവെന്നും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യശക്തികളുടെ ഏകീകരണമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയെ കേരള കോണ്‍ഗ്രസ് എമ്മുമായി അനുരഞ്ജന ചര്‍ച്ചയ്ക്കായി നിയോഗിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

ALSO READ:  ആര്‍.എസ്.എസ് സ്ഥാപകന്‍ ഇന്ത്യയുടെ മഹത് പുത്രനാണ്: പ്രണബ് മുഖര്‍ജി

വിഷയത്തില്‍ മുസ്ലിം ലീഗ് കര്‍ക്കശമായ നിലപാടു കൈക്കൊണ്ടതടെയാണ് കോണ്‍ഗ്രസിനെ വിട്ടുവീഴ്ചയ്ക്കു പ്രേരിപ്പിച്ചത്.

യു.ഡി.എഫ് പ്രവേശനത്തിനു തയാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാടിലായിരുന്നു കെ.എം. മാണി.

ഒന്നിലധികം സീറ്റ് ലഭിക്കുകയാണെങ്കില്‍ ഒരു സീറ്റ് കോണ്‍ഗ്രസ് നിലനിര്‍ത്തി മറ്റൊരു സീറ്റ് ഘടക കക്ഷികള്‍ക്കാണു പതിവ്. ഒരു സീറ്റ് മാത്രമുള്ളപ്പോള്‍ കോണ്‍ഗ്രസാണ് മത്സരിക്കാറ്.

WATCH THIS VIDEO: