| Thursday, 8th March 2018, 10:29 pm

എ.ഐ.സി.സിയിലുള്ളവര്‍ അനര്‍ഹര്‍; ഇങ്ങനെ തുടരാനില്ലെന്നും വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അനര്‍ഹര്‍ഹരാണ് കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി പട്ടികയില്‍ ഇടം പിടിച്ചതെന്ന് മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. ഇങ്ങനെയാണെങ്കില്‍ താന്‍ എ.ഐ.സി.സിയില്‍ തുടരുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.

പുതിയ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോള്‍ തന്നോട് ആലോചിച്ചില്ലെന്നും ഇനി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഇല്ലെന്നും പി.സി ചാക്കോ അറിയിച്ചു. ആരോടും ചര്‍ച്ച ചെയ്യാതെയാണ് നേതൃത്തം തീരുമാനമെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.


Read Also: നോക്കുകൂലി ഇനിയില്ല; അടുത്ത തൊഴിലാളി ദിനം മുതല്‍ കേരളത്തില്‍ നോക്കുകൂലി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി


നേരത്തെ, തയ്യാറാക്കിയ എ.ഐ.സി.സി പട്ടികയില്‍ വ്യാപക പരാതി ഉയര്‍ന്നതോടെ ഇപ്രാവശ്യം വളരെ രഹസ്യമായാണ് പട്ടികയില്‍ അന്തിമ രൂപം വരുത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ എന്നിവര്‍ ഒന്നിച്ചിരുന്നാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയതെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് കൈമാറിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്തിരുന്നു. 65 പേരുള്ള ഭാരവാഹി പട്ടികയില്‍ 13 പേര്‍ വനിതകളാണ്.

We use cookies to give you the best possible experience. Learn more