മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും തേജോവധം ചെയ്യുന്നതാണ് കേസരിയുടെ മുഖപ്രസംഗം. നെഹ്‌റു കുടുംബത്തിനോടുള്ള മോദിയുടെ അസഹിഷ്ണുതയാണ് ഇതിന് പിന്നില്‍. ഗാന്ധിയെ വധിച്ച ഗോദ്‌സെയെ മഹത്വവത്കരിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും സുധീരന്‍ ആരോപിച്ചു.
മഹാത്മാഗാന്ധിയ്ക്ക് പകരം വധിക്കപ്പെടേണ്ടിയിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് കേസരിയിലെ ലേഖനം. ഒക്ടോബര്‍ 17ന് പുറത്തിറങ്ങിയ ലക്കത്തിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
“ആരാണ് ഗാന്ധി ഘാതകര്‍” എന്ന ലേഖനത്തിന്റെ തുടര്‍ച്ചയിലാണിക്കാര്യം പറയുന്നത്. ആര്‍.എസ്.എസ് നേതാവും ബി.ജെ.പി സംസ്ഥാന സമിതി അംഗവും സംസ്ഥാന സെല്‍ കണ്‍വീനറുമായ അഡ്വ. ബി. ഗോപാലകൃഷ്ണനാണ് ലേഖനം എഴുതിയിരിക്കുന്നത്.
ഇന്ത്യാ വിഭജനവും ഗാന്ധിവധവുമടക്കമുള്ള എല്ലാ ദേശീയ ദുരന്തങ്ങള്‍ക്കും കാരണം നെഹ്‌റുവിന്റെ സ്വാര്‍ഥതയായിരുന്നെന്ന് ആരോപിക്കുന്ന ലേഖനം രൂക്ഷമായ ഭാഷയിലാണ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത്. ഗാന്ധിജിയെ മാനസികമായി വധിച്ച നെഹ്‌റുവിന്റെ പ്രതിരൂപമാണ് ഗോദ്‌സെ. അയാള്‍ നെഹ്‌റുവിനേക്കാള്‍ എത്രയോ ഭേദമായിരുന്നെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
വിഭജനത്തിന്റെ അവസാനസമയം സ്വാതന്ത്ര്യം നേടാനുള്ള അവസാനസമയ ചര്‍ച്ചകളില്‍നിന്ന് ഗാന്ധിജിയെ നെഹ്‌റു പുറത്താക്കിയിരുന്നു. വിഭജനതീരുമാനവുമായി ബ്രിട്ടനില്‍ നിന്നത്തെിയ ക്രിപ്‌സിനെതിരെ ഗാന്ധിജി സ്വീകരിച്ച സമീപനത്തത്തെുടര്‍ന്ന് കോണ്‍ഗ്രസില്‍ താന്‍ ഒറ്റപ്പെട്ടെന്ന് നന്നായി മനസ്സിലാക്കിയ നെഹ്‌റു ഒരിക്കല്‍കൂടി അങ്ങനെ സംഭവിക്കാതിരിക്കാനും മധുരമായി പകരംവീട്ടാനുമാണ് അത് ചെയ്തത്. ഇതോടെ ഗാന്ധിജിക്ക് കോണ്‍ഗ്രസില്‍ ഒരു സ്വാധീനവുമില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് നെഹ്‌റു ശ്രമിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.