| Sunday, 14th April 2019, 8:25 am

രാത്രി 10 മണിക്ക് ശേഷം പൊതുവേദിയില്‍ പ്രസംഗിക്കാനൊരുങ്ങിയ സുധീരനെ 'പൂട്ടാന്‍' തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍; വീഡിയോ പകര്‍ത്തുന്നെന്ന് മനസിലാക്കിയതോടെ പിന്‍മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബേപ്പൂര്‍: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ രാത്രി പത്ത് മണിക്ക് ശേഷം എത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം സുധീരന് പ്രസംഗിക്കാനാവാതെ മടങ്ങി.

യു.ഡി.എഫ് നടുവട്ടത്ത് സംഘടിപ്പിച്ച പൊതുയോഗമായിരുന്നു വേദി. രാത്രി 10. 05 നാണ് സുധീരന്‍ വേദിയില്‍ എത്തിയത്. സുധീരന്‍ വേദിയിലേക്ക് പ്രവേശിക്കുന്നത് കണ്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇതോടെ വീഡിയോ ചിത്രീകരിക്കാനായി പിന്നാലെ എത്തി.

ഇത് മനസിലാക്കിയ സുധീരന്‍ വേദിയില്‍ കയറാതെ പാര്‍ട്ടി പ്രവര്‍ത്തകരുമായി വേദിക്ക് പുറത്ത് നിന്ന് സംസാരിച്ച് തിരിച്ചുപോകുകയായിരുന്നു.

പെരുമാറ്റച്ചട്ടപ്രകാരം രാത്രി 10 മണി വരെയാണ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതിയുള്ളത്. നടുവട്ടം അങ്ങാടിയില്‍ വൈകീട്ട് ഏഴ് മണിക്ക് പൊതുയോഗം തുടങ്ങിയെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം സുധീരന്‍ എത്താന്‍ വൈകുകയായിരുന്നു.

കൊടിയത്തൂര്‍, മാവൂര്‍,കക്കോടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് ശേഷമായിരുന്നു സുധീരന്‍ നടുവട്ടത്ത് എത്തിയത്.

We use cookies to give you the best possible experience. Learn more