ഉത്തമനായ കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ രാഗേഷ് യു.ഡി.എഫിനെ പിന്തുണയ്ക്കുമായിരുന്നു: വി.എം സുധീരന്‍
Daily News
ഉത്തമനായ കോണ്‍ഗ്രസുകാരനായിരുന്നെങ്കില്‍ രാഗേഷ് യു.ഡി.എഫിനെ പിന്തുണയ്ക്കുമായിരുന്നു: വി.എം സുധീരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th November 2015, 11:34 am

VM-Sudheeran
കണ്ണൂര്‍ കോര്‍പറേഷന്‍ യു.ഡി.എഫിന് നഷ്ടമാകാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമതരായവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനങ്ങള്‍ ഉണ്ടാകരുതെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പി.കെ രാഗേഷ് ഉന്നയിച്ച ചില സംഘടനാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നം പരിഹരിക്കുന്നതിനായി കെ.സി ജോസഫിന്റെ നേതൃത്വത്തില്‍ ഡി.സി.സി തലത്തില്‍ സമിതിക്ക് രൂപം നല്‍കിയതെന്നും ചര്‍ച്ച ചെയ്തതെന്നും വി.എം സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സുധാകരനെ കുറ്റം പറയുന്നതില്‍ കാര്യമില്ല പ്രശ്‌നപരിഹാരങ്ങള്‍ക്ക് സുധാകരന്‍ സഹകരിച്ചിരുന്നു.

എന്നാല്‍ ഒരു പാര്‍ട്ടിക്കും സാധിക്കാത്ത വിധത്തിലുള്ള വ്യവസ്ഥകളാണ് രാഗേഷ് മുന്നോട്ട് വെച്ചത്. അത് ഒരോ സമയത്തും മാറ്റി മാറ്റി പറഞ്ഞു. അവസാനം യു.ഡി.എഫ് നിശ്ചയിച്ച മേയര്‍ സ്ഥാനാര്‍ത്ഥിയെ വരെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഒരു പാര്‍ട്ടിക്കും അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കില്ല.

രാഗേഷ് പറയുന്നകാര്യങ്ങള്‍ ശരിയല്ല. ഉത്തമനായ ഒരു കോണ്‍ഗ്രസുകാരന്‍ ആയിരുന്നെങ്കില്‍ അദ്ദേഹം യു.ഡി.എഫിനെ പിന്തുണയ്ക്കുമായിരുന്നു. നടപ്പിലാകാത്ത കാര്യങ്ങള്‍ പറഞ്ഞ് സി.പി.ഐ.എമ്മിനെ പിന്തുണയ്ക്കാനുള്ള കാരണങ്ങള്‍ ഉണ്ടാക്കുകയാണ് രാഗേഷ് ചെയ്തതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.