| Saturday, 16th June 2018, 9:30 pm

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മര്‍ദ്ദനം; ഗണേശ് കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ എം.എല്‍.എ കെ.ബി ഗണേശ് കുമാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്തെത്തി.

അനന്ത കൃഷ്ണന്‍ എന്ന യുവാവിനെയാണ് എം.എല്‍.എ മര്‍ദ്ദിച്ചത്. യുവാവിന്റെ പരാതിയില്‍ തന്റെ അമ്മയുടെ മുന്നില്‍ വെച്ചാണ് ഗണേശ് കുമാര്‍ തന്നെ മര്‍ദ്ദിച്ചതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസം അഞ്ചലിന് സമീപമുള്ള അഗസ്ത്യാക്കോടാണ് സംഭവം നടന്നത്. കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ഗണേശ് കുമാറും, ഡ്രൈവറും അനന്തകൃഷ്ണനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്

എന്നാല്‍ സംഭവത്തില്‍ എം.എല്‍.എക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചുമത്തിയതെന്നും, നിയമം അനുശാസിക്കുന്ന വിധത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും വി.എം സുധീരന്‍ പറഞ്ഞു. നീതി മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം എന്നും സുധീരന്റെ പ്രസ്താവനയിലുണ്ട്.

സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അനന്തകൃഷണന്‍ പരാതി നല്‍കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more