| Wednesday, 31st March 2021, 11:11 am

ഇനി മത്സരിക്കാനില്ലെന്ന് വി. എം സുധീരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി വി. എം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന സി.പി.ഐ.എം നേതാവും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജനും താന്‍ മത്സരരംഗത്ത് നിന്ന് മാറുകയാണെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നുമാണ് ഇ.പി ജയരാജന്‍ പറഞ്ഞത്.
പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ഇ.പി പറഞ്ഞു.

പ്രായമായെന്നും രോഗാവസ്ഥയിലാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

ഇന്നത്തെ നിലയില്‍ കൂടുതല്‍ ജനസേവനങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായിട്ടുള്ള സാധ്യത കുറഞ്ഞുവരികയാണ്. 70 വയസ് എന്നത് ഒരു പ്രായം തന്നെയാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VM Sudheeran declares that he no longer participate in upcoming elections

We use cookies to give you the best possible experience. Learn more