തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എംസുധീരന്‍. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്വേഷിച്ച കേസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് അതീവ ഗുരുതരമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത്.
യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ വച്ച കമ്മിഷനാണെന്നും അതിനാല്‍ തന്നെ കമ്മിഷന്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ അതീവ ഗുരുതരമാണെന്നും സുധീരന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കളുടെ പേരുകളും അവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളും ഉന്നയിക്കപ്പെട്ട സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുതിര്‍ന്ന നേതാക്കളായ ആര്യാടന്‍ മുഹമ്മദ്, കെ.സി വേണുഗോപാല്‍, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗികാരോപണം റിപ്പോര്‍ട്ടിലുണ്ട്. സരിതയുടെ പരാതികള്‍ എന്ന നിലയിലാണ് കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍പ്പെടുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് സുധീരന്‍ വിഷയം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം സര്‍ക്കാര്‍ റിപ്പോര്‍ട്ട് തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി.ശിവരാജനെ സന്ദര്‍ശിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.