മലപ്പുറം: തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് വ്‌ളോഗര്‍ ജുനൈദ് (32)മരിച്ചു. റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് ജുനൈദ്. ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 6.20ഓടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ രക്തം വാര്‍ന്ന റോഡില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗത്ത് പരുക്കേറ്റിരുന്നു.
ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍.
Content Highlight: Vlogger Junaid died in bike accident