വി.കെ ശ്രീകണ്ഠന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ആര്‍ പ്രവീണ്‍ വിജയിച്ചു. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സി. രാധാകൃഷ്ണനെയാണ് പരായപ്പെടുത്തിയത്.
കഴിഞ്ഞ 19 വര്‍ഷമായി കൗണ്‍സിലറായിരുന്നു വി.കെ ശ്രീകണ്ഠന്‍. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡ് യു.ഡി.എഫിന്റെ റിസ്വാനയാണ് വിജയിച്ചത്. യു.ഡി.എഫ് കൗണ്‍സിലറായ എ.എം ഫാസില സര്‍ക്കാര്‍ ജോലി ലഭിച്ച് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലയിലെ ആറ് വാര്‍ഡുകളില്‍ നാലിടത്ത് എല്‍.ഡി.എഫിന് ജയം. രണ്ട് വാര്‍ഡുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തതാണ്. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡും ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യു.ഡി.എഫ് നിലനിര്‍ത്തി.
പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ് യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. യശോദയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സുനിലിനെയാണ് പരാജയപ്പെട്ടത്. യു.ഡി.എഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.