| Thursday, 3rd November 2016, 5:43 pm

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസുകാരന്‍; പെന്‍ഷന്‍ കിട്ടാത്തല്ല കാരണമെന്നും വി.കെ സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എല്ലാവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. മരിച്ചയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍പഞ്ച് ആയ ആളാണ്. ഇതൊക്കെയായാലും ഇത് ദുഖകരമായ സംഭവാണെന്നും വി.കെ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. 


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസുകാരനാണെന്നും പെന്‍ഷന്‍ കിട്ടാത്തല്ല ബാങ്കുമായുള്ള പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിങ്.

എല്ലാവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. മരിച്ചയാള്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് ടിക്കറ്റില്‍ സര്‍പഞ്ച് ആയ ആളാണ്. ഇതൊക്കെയായാലും ഇത് ദുഖകരമായ സംഭവാണെന്നും വി.കെ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തന്റെ പരാതി ഗ്രേവാള്‍ സര്‍ക്കാരിന് മുന്‍പില്‍ എത്തിച്ചിരുന്നുവെങ്കില്‍ അതിന് പരിഹാരം കാണുവാന്‍ സാധിക്കുമായിരുന്നു,  സര്‍ക്കാരിനെ പരാതി അറിയിച്ചിട്ടും അത് പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ തെറ്റാണ്. എന്നാല്‍ അങ്ങനെയൊരു സാധ്യത അദ്ദേഹം പരിഗണിച്ചില്ല. പെന്‍ഷന്‍ തരുന്ന ബാങ്കുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം എന്നാണ് താന്‍ മനസ്സിലാക്കുന്നത്,  വി.കെ സിങ് പറഞ്ഞു.

നേരത്തെ, ആത്മഹ്യ ചെയ്ത രാംകിഷന്റെ മാനസിക നിലയെക്കുറിച്ച് അന്വേഷിക്കണമെന്ന വി.കെ സിങിന്റെ  പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇതിനിടെയാണ് പുതിയ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇതിനോടകം പരിഹരിച്ചു കഴിഞ്ഞതാണ് എന്നിട്ടും ചില്ലറ തുകയ്ക്ക് വേണ്ടിയോ പദ്ധതി നടപ്പാക്കുന്നതില്‍ കുറച്ചു വര്‍ഷങ്ങള്‍ വൈകിയതിന്റെ പേരിലോ ആരെങ്കിലും പരാതി പറയുന്നുവെങ്കില്‍ അതെല്ലാം മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയെ രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്ന് താന്‍ മുന്‍പേ തന്നെ വ്യക്തമാക്കിയതാണെന്നും വി.കെ സിങ് പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more