തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി വി. കെ. സനോജ് ചുമതലയേറ്റു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് സനോജിനെ തെരഞ്ഞെടുത്തത്.
എ. എ. റഹീം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ദേശീയ ഭാരവാഹി സ്ഥാനം ഏറ്റെടുത്തതോടെയാണ് സനോജ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായത്.
നിലവില്‍ സനോജ് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവിലെ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ്, സനോജ് എന്നിവരെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് അന്തിമമായി പരിഗണിച്ചത്. എന്നാല്‍ സനോജ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിഞ്ഞതോടെയാണ് നിലവിലെ സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം ദേശീയ ഭാരവാഹിയാത്. റഹീം ദേശീയ തവത്തിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് സംസ്ഥാന തലത്തില്‍ ഒഴിവ് വന്നത്.
മന്ത്രിയെന്ന നിലയിലെ തിരക്കുകള്‍ മൂലമാണ് പി.എ. മുഹമ്മദ് റിയാസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നത്.
വി.കെ. സനോജ്, എസ്.കെ. സജീഷ്, എം. വിജിന്‍, എസ്. സതീഷ്, കെ.റഫീഖ് എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒടുവില്‍ വി.കെ. സനോജിലേക്കും എസ്.കെ. സജീഷിലേക്കും പട്ടിക ചുരുങ്ങുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: VK Sanoj becomes DYFI state secretary