എന്‍.ഐ.എ ആവശ്യപ്പെട്ടത് ഏത് ഫയലുകളാണെന്ന് പ്രതിപക്ഷത്തിന് വിവരമുണ്ടോ ?, പ്രവചനം നടത്തി രേഖകളെല്ലാം കത്തിയിരിക്കുന്നു എന്നുപറയുന്നതിന്റെ അടിസ്ഥാനമെന്താണ് ?
തീപിടിത്തമുണ്ടായത് യാദൃശ്ചികമായാണ്. എവിടെയാണ് കത്തിയത്, എത്രത്തോളം സ്ഥലത്ത് തീ പടര്‍ന്നുപ്പിടിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കേണ്ട ഒരു കാര്യവും പ്രതിപക്ഷത്തിനില്ല എന്നതാണ് ആദ്യ വിഷയം.
രണ്ടാമതായി എന്‍.ഐ.എ ഏതൊക്കെ ഫയലുകളാണ് ആവശ്യപ്പെട്ടത് എന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിലെ ആരുടെയെങ്കിലും കൈയ്യില്‍ എന്തെങ്കിലും വിവരമുണ്ടോ, ഇല്ലല്ലോ. മൂന്നാമതായി നമ്മുടെ വിവരങ്ങളെല്ലാം ഇ-ഫയലിംഗ് സംവിധാനത്തിലായതുക്കൊണ്ടു തന്നെ അതെല്ലാം സുരക്ഷിതമാണ്. എന്‍.ഐ.എയെയോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയോ ആവശ്യപ്പെട്ട വിവരം കിട്ടാതാവുകയാണെങ്കില്‍ നമുക്ക് പരിശോധിക്കാം. പക്ഷെ അതല്ലാതെ പ്രവചനവും നടത്തി രേഖകളെല്ലാം കത്തിയിരിക്കുന്നു എന്നുപറയുന്നതിന്റെ അടിസ്ഥാനമെന്താണ്. ഇവരുടെ കൈയ്യില്‍ കത്തിയ രേഖകളുടെ വിവരങ്ങളുണ്ടോ. ആരുടെ കൈയ്യിലും ഇല്ലല്ലോ.
എല്ലാ ഫയലുകളും സുരക്ഷിതമാണ്. എന്‍.ഐ.എയോ മറ്റ് ഏജന്‍സികളോ ഏതെങ്കിലും ഫയല്‍ ആവശ്യപ്പെട്ടാല്‍ അത് കൊടുക്കാന്‍ കേരള സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അത് കൊടുക്കുകയും ചെയ്യും. നേരത്തെ ഇടിമിന്നലുണ്ടായി ഏതോ സി.സി.ടി.വി ക്യാമറക്ക് നാശം സംഭവിച്ചതുകൊണ്ട് ദൃശ്യങ്ങള്‍ മുഴുവന്‍ ഇല്ലാതായി എന്നായിരുന്നു പ്രചരണം. അത് കൊടുക്കാമെന്ന് സര്‍ക്കാര്‍ പലകുറി പറഞ്ഞിട്ടുപോലും പലരും ഈ ഒരേ കാര്യം ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനകത്ത് സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല.
രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ആവശ്യപ്പെടുന്ന രേഖകള്‍ കൊടുക്കാതിരിക്കുകയോ തടഞ്ഞുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുമ്പോഴല്ലേ ഈ വിവാദം ഉണ്ടാകേണ്ടതുള്ളു. എന്‍.ഐ.എ ആവശ്യപ്പെടുന്ന രേഖകള്‍ ‘ഞങ്ങളുടെ കൈയ്യിലില്ല, തീപിടിത്തത്തില്‍ നശിച്ചുപോയി’ എന്നുപറയേണ്ട സാധ്യത പോലും അവിടെയില്ല.
അന്വേഷണവിധേയമായി ഏത് ഓഫീസും പരിശോധിക്കാനുള്ള അനുമതിയടക്കം സര്‍ക്കാര്‍ എന്‍.ഐ.എക്ക് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ എല്ലാം സ്ുതാര്യമായാണ് ചെയ്യുന്നത് അതുകൊണ്ടാണ് മുഖ്യമന്ത്രി എന്‍.ഐ.എയെ അന്വേഷണത്തിന് സ്വാഗതം ചെയ്ത് കത്തയച്ചത്. ഇതിനിടയില്‍ ഈ വാദങ്ങളെല്ലാം ഉയര്‍ത്തുന്നത് സര്‍ക്കാരിനെ കരിവാരി തേക്കാനുള്ള ശ്രമം മാത്രമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക