| Thursday, 24th October 2019, 11:10 am

വട്ടിയൂര്‍കാവില്‍ 11000 ലീഡ് കടന്ന് മേയര്‍ ബ്രോ; എന്‍.എസ്.എസ് പിന്തുണ മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കുമെന്ന് യു.ഡി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ 11000 വോട്ടിന്റെ ഭൂരിപക്ഷം കടന്ന് മേയറും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രശാന്ത്. തുടക്കം മുതല്‍ വന്‍മുന്നേറ്റം കാഴ്ച വെച്ച് വി.കെ പ്രശാന്ത് ഇപ്പോഴും മുന്നേറുകയാണ്.

അതേസമയം എന്‍.എസ്.എസിന്റെ നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന് പരിശധിക്കണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍ കുമാര്‍ പ്രതികരിച്ചത്. 23000 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം ഇവിടെ. എന്നാല്‍ ഇത്തവണ യു.ഡി.എഫ് കോട്ടകള്‍ ഇളക്കിക്കൊണ്ടാണ് ഇവിടെ എല്‍.ഡി.എഫിന്റെ മുന്നേറ്റം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

112 ബൂത്തുകള്‍ എണ്ണിക്കഴിയുമ്പോള്‍ വട്ടിയൂര്‍കാവില്‍ 37888 വോട്ടുകളാണ് വി.കെ പ്രശാന്തിന് ലഭിച്ചത്. കെ. മോഹന്‍കുമാറിന് 27075 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പിയുടെ എസ്. സുരേഷിന് 21097 വോട്ടുകളാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more