യു.ഡി.എഫ് സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ സി.പി.ഐ.എമ്മും ഇടതുമുന്നണിയും പോലും പ്രതീക്ഷിച്ചത് ഇഞ്ചോടിഞ്ച് പോരാട്ടവും കുറഞ്ഞ മാര്‍ജിനിലുള്ള വിജയവുമായിരിക്കും. എന്നാല്‍ വി.കെ പ്രശാന്ത് നടത്തിയത് ഒരു കുതിപ്പാണ്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയുള്ള കുതിപ്പ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ നാലിടത്ത് മാത്രമായിരുന്നു ഇടതുമുന്നണി മുന്നിലെത്തിയത്. എന്നാല്‍ ഇക്കുറി വി.കെ പ്രശാന്ത് മുന്നിലെത്തിയതാവട്ടെ 135 ബൂത്തുകളിലാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയ്ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 79 ബൂത്തുകളില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ ആറ് സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു.
കോണ്‍ഗ്രസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 85 ഇടങ്ങളില്‍ ഒന്നാമതെത്തി. ഇക്കുറി അത് 23 ഇടത്ത് മാത്രമായി ഒതുങ്ങി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ