| Friday, 3rd November 2017, 2:08 pm

വിഴിഞ്ഞം സമരം വിജയിച്ചു; ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന് സമരസമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞ സമരം വിജയിച്ചു. ജില്ലാ കലക്ടര്‍ കെ. വാസുകിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് തീരുമാനമായത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സമരസമിതി പറഞ്ഞു. സമരം നടത്തിയവരുടെ ആവശ്യങ്ങള്‍ സമ്മതിക്കുമെന്ന് കളക്ടറും ഉറപ്പുനല്‍കിയിട്ടുണ്ട്.

പ്രദേശവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥിരം മേല്‍നോട്ടസമിതി, കരമടി തൊഴിലാളികല്‍ക്കുള്ള നഷ്ടപരിഹാരം നവംബര്‍ 30 നകം നല്‍കും. പ്രദേശത്തുള്ളവര്‍ക്ക് 10 ദിവസത്തിനകം മണ്ണെണ്ണ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമാകും.

സമരം ഒത്തുതീര്‍പ്പായതോടെ 10 ദിവസമായി മുടങ്ങിക്കിടക്കുന്ന തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനി പുനരാരംഭിക്കും. വിഴിഞ്ഞം പാരിഷ് കൗണ്‍സില്‍ പ്രസിഡന്റ് ഫാ. വില്‍ഫ്രഡ്, സെക്രട്ടറി ജോണി ഇസഹാക്ക് എന്നിവരുടെ നേതൃത്വത്തിലെ പത്തോളം വരുന്ന പാരിഷ് കൗണ്‍സില്‍ അംഗങ്ങളാണ് കളക്ടറുമായി ചര്‍ച്ച നടത്തിയത്.

ഒക്ടോബര്‍ 24നാണ് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പാരിഷ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരുന്നത്. സമരം തുടങ്ങിയ അന്നുതന്നെ കലക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിലെത്തിയിരുന്നില്ല.

We use cookies to give you the best possible experience. Learn more