| Monday, 31st December 2018, 5:12 pm

വിഴിഞ്ഞം പദ്ധതിയില്‍ അഴിമതിയില്ലെന്ന് അന്വേഷണ കമ്മീഷന്‍; ഉമ്മന്‍ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ആരും അഴിമതി നടത്തിയിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

സി.എ.ജിയുടെ കണ്ടെത്തലില്‍ പിഴവുകളും ശരികളുമുണ്ടെന്നാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. പദ്ധതിയുമായി സര്‍ക്കാരിനും കമ്പനിക്കും മുന്നോട്ട് പോകാം.

സി.എജിക്കെതിരെ ചില വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സി.എജിയിലെ ഒരംഗം വിഴിഞ്ഞം പദ്ധതിക്കെതിരെ പരസ്യമായി നിലപാട് എടുത്തയാളാണെന്നതടക്കം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യക്തിപരമായി ആരും അഴിമതി നടത്തിയിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നില്ല. അതുകൊണ്ട് ആരുടേയും മൊഴിയെടുത്തിട്ടില്ലെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

ALSO READ: മുത്തലാക്ക് ബില്ല്  രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല; ബഹളംമൂലം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

അഴിമതി ആരോപണങ്ങളോടെയുള്ള സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ കമ്മീഷനെ നിയോഗിച്ചത്.

സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടു, വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയതിലും മറ്റ് നടപടിക്രമങ്ങളിലും അഴിമതി നടന്നു തുടങ്ങിയവയായിരുന്നു സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ALSO READ: “വസ്തുതപരമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടുമായിരുന്നു”; പ്രളയ പുനരധിവാസം ഇഴഞ്ഞ് നിങ്ങുകയാണെന്ന മനോരമ വാര്‍ത്തക്കെതിരെ കണക്കുകള്‍ നിരത്തി മറുപടിയുമായി മുഖ്യമന്ത്രി

അദാനിയെ മാത്രം പങ്കാളിയായി നിശ്ചയിച്ചതിനെതിരെ സി.എ.ജി റിപ്പോര്‍ട്ടിലെ ആരോപണത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത അവസ്ഥയിലാണ് അദാനിയെ മാത്രം പങ്കാളിയാക്കിയതെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

യു.ഡി.എഫ് സര്‍ക്കാരില്‍ തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ.ബാബുവിനെയും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതായിരുന്നു സി.എ.ജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള അന്വേഷണവും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more