വിഴിഞ്ഞം പദ്ധതി സപ്ലിമെന്ററി കരാര്‍ നാളെ ഒപ്പിടും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
Kerala News
വിഴിഞ്ഞം പദ്ധതി സപ്ലിമെന്ററി കരാര്‍ നാളെ ഒപ്പിടും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2024, 4:00 pm

തിരുവനന്തപുരം: വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട സപ്ലിമെന്ററി കരാറില്‍ നാളെ ഒപ്പിടും. മന്ത്രിസഭാ യോഗത്തിലാണ് അദാനി പോര്‍ട്ട്‌സുമായി കരാറിലൊപ്പിടാന്‍ തീരുമാനമായത്.

കരാറിലൊപ്പിട്ടാല്‍ മാത്രമേ തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കൂടാതെ തുറമുഖത്തില്‍ നിന്നുമുള്ള വരുമാന വിഹിതങ്ങള്‍ സര്‍ക്കാരിന് ലഭിക്കണമെങ്കില്‍ സപ്ലിമെന്ററി കരാറില്‍ ഒപ്പിടേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നാളെ രാവിലെ പതിനൊന്നു മണിയോടെ സര്‍ക്കാരും അദാനി പോര്‍ട്ട്‌സും തമ്മിലുള്ള സപ്ലിമെന്ററി കരാറില്‍ ഒപ്പിടുന്നത്. ഈ കരാറനുസരിച്ച് വരുമാന വിഹിതങ്ങള്‍ പങ്കുവെക്കുന്നതിനെ സംബന്ധിച്ചുള്ള ധാരണയാവുന്നത്.

അതേസമയം കണ്‍സഷന്‍ കരാറിന്റെ പുതുക്കലാണ് നടക്കുന്നതെന്നും ബാക്കി കാര്യങ്ങളൊക്കെ ആദ്യമുള്ള കരാരിനനുസരിച്ചായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യു.ഡി.എഫ് സര്‍ക്കാരുമായി ഒപ്പിട്ട കരാറില്‍ 2019 ലാണ് കമ്മീഷന്‍ ചെയ്യാനുള്ള സമയം. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നിരുന്നില്ല.

Content Highlight: Vizhinjam project supplementary agreement to be signed tomorrow; The decision was taken in the cabinet meeting