വിഴിഞ്ഞം; ചരിത്രം ആവര്‍ത്തിക്കുന്നു
Daily News
വിഴിഞ്ഞം; ചരിത്രം ആവര്‍ത്തിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2016, 3:57 pm

കഴിഞ്ഞ നാലു ദശകങ്ങളിലായി ലാഭം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടക്കുന്ന വികസന മോഡലുകളെ പറ്റി നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ഇടതു നേതാക്കള്‍ മനസിലാക്കിയിട്ടുണ്ടോ എന്നത് എന്റെ വിഷയമല്ല, കുറഞ്ഞത് നന്ദിഗ്രാമിലെയും സിംഗൂരിലെയും അവരുടെ അനുഭവങ്ങളില്‍ നിന്നെങ്കിലും അവര്‍ പഠിക്കണമായിരുന്നു. പഴയ അതേ അബദ്ധങ്ങളുടെ തുടര്‍ച്ചമാത്രമാണ് വിഴിഞ്ഞം തുറമുഖം


 

 

 

quote-mark

വല്ലാര്‍പ്പാടം പൂര്‍ണപരാജയവും സാമ്പത്തിക അഴിമതിയുമാണെന്ന് ഇതിനകം തന്നെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വിഴിഞ്ഞവും വലിയൊരു പരാജയവും സാമ്പത്തിക അഴിമതിയും ആകാന്‍ പോകുകയാണ്. വിഴിഞ്ഞം തുറമുഖത്തിനുള്ള ചിലവ് ആയിരം കോടിയില്‍ നിന്നും കുറഞ്ഞ കാലത്തിനുള്ളില്‍ ഏഴായിരത്തി അഞ്ഞൂറു കോടിയായി ഉയര്‍ന്നത് എങ്ങനെയെന്ന് ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല.


മുംബൈയിലെ ജെ.എന്‍. പോര്‍ട്ടിന്റെ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ജോസ് പോള്‍ എഴുതുന്നു: ” 27,000 കോടി രൂപ ചിലവു കണക്കാക്കുന്ന ഒരു ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് തമിഴ്‌നാട്ടിലെ കൊളച്ചലില്‍ സ്ഥാപിക്കാന്‍ തുറമുഖ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ വല്ലാര്‍പ്പാടത്ത് നിലവില്‍ ഒരു കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ ഉണ്ട്. വല്ലാര്‍പ്പാടത്തുനിന്ന് തെക്ക് 105 നോട്ടിക്കല്‍ മൈല്‍ അകലെ വിഴിഞ്ഞത്ത് മറ്റൊരു കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ട് നിര്‍മാണത്തിലിരിക്കുകയാണ്.

വിഴിഞ്ഞത്തു നിന്നും 22 നോട്ടിക്കല്‍ മൈല്‍ അകലെ വരുന്ന കൊളച്ചല്‍ മൂന്നാമത്തെ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വല്ലാര്‍പ്പാടത്തുനിന്നും 130 നോട്ടിക്കല്‍ മൈല്‍സ് പരിധിക്കുള്ളിലാണ് ഈ മൂന്ന് ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനലുകളും വരുന്നത്.

വളരെയേറെ മത്സരാധിഷ്ഠിതമായ ആഗോള കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് മാര്‍ക്കറ്റില്‍ ഈ മൂന്ന് ടെര്‍മിനലുകള്‍ക്കും അതിജീവിക്കാനാവുമോ? ഇക്കാര്യം മനസിലാക്കാന്‍ ഒരാള്‍ കണ്ടെയ്‌നര്‍ ഷിപ്പിങ്ങിന്റെയും കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ബിസിനസിന്റെ ആഗോള സഹാചര്യം പരിശോധിക്കേണ്ടതുണ്ട്. ” ദ ഹിന്ദു ബിസിനസ് ലൈന്‍, ആഗസ്റ്റ് 25, 2016

ട്രാന്‍സ്ഷിപ്പ്‌മെന്റ് ബിസിനസ് നിലപാടില്‍ വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക വാദമാണ് ജോസ് പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഈ വാദത്തിന് ബന്ധപ്പെട്ട കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉത്തരം നല്‍കേണ്ടതാണ്.

വന്‍കിട വികസന പദ്ധതികളില്‍ വിവിധ താല്‍പാര്യങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ “ബിസിനസ്” ആണ് ജോസ് പോള്‍ വിട്ടുകളഞ്ഞത്. ഈ പദ്ധതികളുടെ സാമ്പത്തികമായ അതിജീവനത്തിനും അപ്പുറം, ഈ മൂന്നു വന്‍കിട തുറമുഖങ്ങള്‍ അടുത്തടുത്തു വരുന്നതിനുമപ്പുറം “സാമ്പത്തിക അഴിമതി” യെന്ന ബിസിനസിന്റെ താല്‍പര്യം കാണാതെ പോകരുത്.


ദേശീയ തലത്തില്‍ ജനങ്ങളുടെ കമ്മീഷന്‍ രൂപീകരിക്കുകയെന്നതാണ് യഥാര്‍ഥ പരിഹാരം. ഇതില്‍ വിവിധ ജനമുന്നേറ്റങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം. അധികാരത്തിലെത്തുമ്പോഴെല്ലാം വിവിധ ജനപ്രതിനിധികള്‍ ഒപ്പിടുന്ന എം.ഒ.യുകള്‍ ഈ ജനകീയ കമ്മീഷന്‍ പരിശോധിക്കണം.


 

Vizhinjam

 

വല്ലാര്‍പാടം, വിഴിഞ്ഞം തുറമുഖങ്ങള്‍ “കുറേക്കൂടി വികസിപ്പിക്കുക” എന്നതാണ് പരിഹാരമെന്ന നിലയില്‍ ജോസ് പോള്‍ നിര്‍ദേശിക്കുന്നത്. വല്ലാര്‍പ്പാടം പൂര്‍ണപരാജയവും സാമ്പത്തിക അഴിമതിയുമാണെന്ന് ഇതിനകം തന്നെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വിഴിഞ്ഞവും വലിയൊരു പരാജയവും സാമ്പത്തിക അഴിമതിയും ആകാന്‍ പോകുകയാണ്. വിഴിഞ്ഞം തുറമുഖത്തിനുള്ള ചിലവ് ആയിരം കോടിയില്‍ നിന്നും കുറഞ്ഞ കാലത്തിനുള്ളില്‍ ഏഴായിരത്തി അഞ്ഞൂറു കോടിയായി ഉയര്‍ന്നത് എങ്ങനെയെന്ന് ആരും ഇതുവരെ വിശദീകരിച്ചിട്ടില്ല.

ദേശീയ തലത്തില്‍ ജനങ്ങളുടെ കമ്മീഷന്‍ രൂപീകരിക്കുകയെന്നതാണ് യഥാര്‍ഥ പരിഹാരം. ഇതില്‍ വിവിധ ജനമുന്നേറ്റങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തണം. അധികാരത്തിലെത്തുമ്പോഴെല്ലാം വിവിധ ജനപ്രതിനിധികള്‍ ഒപ്പിടുന്ന എം.ഒ.യുകള്‍ ഈ ജനകീയ കമ്മീഷന്‍ പരിശോധിക്കണം.

പരിസ്ഥിതിയെ നശിപ്പിക്കാനുള്ള അധികാരം എന്താണവര്‍ക്കു നല്‍കുന്നത്? ഈ ഭൂമിയുടെ മുഖം നശിപ്പിക്കാന്‍ എന്താണവര്‍ക്ക് അധികാരം നല്‍കുന്നത്? ജനങ്ങളുടെ ജീവിതം നശിപ്പിക്കാന്‍ എന്താണവര്‍ക്ക് അധികാരം നല്‍കുന്നത്? വിവിധ ജീവി വര്‍ഗങ്ങളെ നശിപ്പിക്കാന്‍ എന്താണവര്‍ക്ക് അധികാരം നല്‍കുന്നത്? മനുഷ്യകുലം എന്നു വിളിക്കുന്ന ഈ ഭൂമിയിലെ ജീവിവര്‍ഗങ്ങളിലൊന്ന് ഒരു ചെറിയ മണ്ഡലത്തില്‍ അവരെ തെരഞ്ഞെടുക്കുന്നു എന്ന കാരണം കൊണ്ട് മാത്രം.

അടുത്ത പേജില്‍ തുടരുന്നു


ഈ കരാറില്‍ തന്നെ യഥാര്‍ത്ഥ ബിസിനസ് വ്യക്തമാണ്. നേട്ടങ്ങള്‍? പശ്ചിമഘട്ടത്തില്‍ നിന്നുള്ള രണ്ട് മലനിരകളുടെ നാശം. കോവളം കടപ്പുറം ഉള്‍പ്പെടെയുള്ളവയുടെ നാശം. മത്സ്യത്തൊഴിലാളികളുടെ ആയിരക്കണക്കിന് വീടുകളുടെ നാശം. എല്ലാറ്റിനുമപ്പുറം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ജൈവവൈവിധ്യ മേഖലകളിലൊന്നിന്റെ നാശം!


 

adani

 

മനുഷ്യവര്‍ഗത്തിലെ ഈ അപ്രധാന വിഭാഗത്തിന്റെ ധാര്‍ഷ്ട്യത്തിന് അറുതി വരുത്തുകയെന്നത് ഭൂമിയും ജലവും വനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പോരാടുന്നവരുടെയും ജനകീയ മുന്നേറ്റങ്ങളുടെയും എല്ലാ ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

കോര്‍പ്പറേറ്റുകളുടെ നേട്ടത്തിനും സ്വന്തം താല്‍പര്യങ്ങള്‍ക്കും വേണ്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ എം.ഒ.യു ഒപ്പുവെക്കുമ്പോഴാണ് ജനങ്ങളുടെ താല്‍പര്യം അടിച്ചമര്‍ത്താന്‍ യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അനുസരിച്ച് പദ്ധതിയുടെ ചിലവിന്റെ മൂന്നില്‍ രണ്ട് കേരള സര്‍ക്കാറും കേന്ദ്രസര്‍ക്കാറും വഹിക്കുകയും ഇതുപോലൊരു തുറമുഖത്തില്‍ നിന്നും എന്തെങ്കിലും ലാഭം ലഭിക്കുകയാണെങ്കില്‍ അദാനി 1% തിരിച്ചുനല്‍കുകയും ചെയ്യുമെന്നതാണ്.

ഈ കരാറില്‍ തന്നെ യഥാര്‍ത്ഥ ബിസിനസ് വ്യക്തമാണ്. നേട്ടങ്ങള്‍? പശ്ചിമഘട്ടത്തില്‍ നിന്നുള്ള രണ്ട് മലനിരകളുടെ നാശം. കോവളം കടപ്പുറം ഉള്‍പ്പെടെയുള്ളവയുടെ നാശം. മത്സ്യത്തൊഴിലാളികളുടെ ആയിരക്കണക്കിന് വീടുകളുടെ നാശം. എല്ലാറ്റിനുമപ്പുറം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര ജൈവവൈവിധ്യ മേഖലകളിലൊന്നിന്റെ നാശം!


കേരള സര്‍ക്കാറിന്റെ ഭാഗമായ പിണറായി വിജയനെയും തോമസ് ഐസക്കിനെയും പോലുള്ളവര്‍ അദാനിയുടെ താല്‍പര്യത്തിനു മുമ്പില്‍ പൂര്‍ണമായി കീഴടങ്ങി, പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള, അഴിമതി രഹിതമായ വികസനം എന്നിങ്ങനെ ജനങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വാഗ്ദാനം ലംഘിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.


 

കേരള സര്‍ക്കാറിന്റെ ഭാഗമായ പിണറായി വിജയനെയും തോമസ് ഐസക്കിനെയും പോലുള്ളവര്‍ അദാനിയുടെ താല്‍പര്യത്തിനു മുമ്പില്‍ പൂര്‍ണമായി കീഴടങ്ങി, പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള, അഴിമതി രഹിതമായ വികസനം എന്നിങ്ങനെ ജനങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വാഗ്ദാനം ലംഘിച്ചത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.

അടുത്തിടെ നടന്ന ഒരു തുറന്ന ചര്‍ച്ചയില്‍ തീര സംരക്ഷണത്തെ പ്രതിനിധീകരിച്ചുകൊണ്ട് സംസാരിച്ച ജോസഫ് വിജയന്‍ പുതിയ മത്സ്യനയം പ്രിന്‍സിപ്പല്‍ സെക്രട്ടറി മുമ്പാകെ വായിച്ചിരുന്നു. അതില്‍ പറയുന്നത് :” തുറമുഖം വികസനം ഇന്ത്യന്‍ തീരങ്ങളില്‍ കടലെടുപ്പിനും മറ്റും കാരണമാകും. ഇത്തരം വകസനങ്ങളിലൂടെ തീരമേഖലയില്‍ വരുത്തുന്ന മാറ്റങ്ങള്‍ തീരപ്രദേശങ്ങളെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുകയും പരിസ്ഥിതിയെയും മത്സ്യങ്ങളെയും ബാധിക്കുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഏറ്റവുമധികം ബാധിക്കുന്ന കാര്യമാണിത്.” സര്‍ക്കാറിലെ തീരുമാനമെടുക്കുന്നവര്‍ അവരുടെ സ്വന്തംനയങ്ങളെങ്കിലും പരിശോധിക്കേണ്ടതാണ്.

കഴിഞ്ഞ നാലു ദശകങ്ങളിലായി ലാഭം ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടക്കുന്ന വികസന മോഡലുകളെ പറ്റി നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് ഇടതു നേതാക്കള്‍ മനസിലാക്കിയിട്ടുണ്ടോ എന്നത് എന്റെ വിഷയമല്ല, കുറഞ്ഞത് നന്ദിഗ്രാമിലെയും സിംഗൂരിലെയും അവരുടെ അനുഭവങ്ങളില്‍ നിന്നെങ്കിലും അവര്‍ പഠിക്കണമായിരുന്നു. പഴയ അതേ അബദ്ധങ്ങളുടെ തുടര്‍ച്ചമാത്രമാണ് വിഴിഞ്ഞം തുറമുഖം. ചരിത്രം ആദ്യം ദുരന്തമായി ആവര്‍ത്തിക്കും രണ്ടാം തവണ പ്രഹസനമായും, മൂന്നാം തവണ വലിയ പ്രഹസനമായും നാലാം തവണ അതിലും വലിയ പ്രഹസനമായും അഞ്ചാം തവണ….?