വിവോയുടെ എക്‌സ്5 മാക്‌സ് ഇന്ത്യയില്‍
Big Buy
വിവോയുടെ എക്‌സ്5 മാക്‌സ് ഇന്ത്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Dec 15, 06:57 pm
Tuesday, 16th December 2014, 12:27 am

x55 ന്യൂദല്‍ഹി: സ്മാര്‍ട്ട് ഫോണ്‍  നിര്‍മ്മാതാക്കളായ വിവോ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നു വരുന്നു. തങ്ങളുടെ പ്രധാന മോഡലായ എക്‌സ്5 മാക്‌സ് ആണ് വിവോ ഇന്ത്യയില്‍ ആദ്യമായി പുറത്തിറക്കുന്ന മോഡല്‍. 32,980 രൂപയാണ് ഇതിന് വില. ഹാന്റ്‌സെറ്റ് രംഗത്തെ ലോകത്തിലെ തന്നെ വലുതും വേഗമേറിയതുമായ വിപണിയാണ് ഇന്ത്യന്‍ വിപണി എന്നത് ഇന്ത്യയിലേക്ക് കടന്നുവരുന്നതില്‍ കമ്പനിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.

“ഇന്ത്യയില്‍ ഞങ്ങളുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ആവേശമുണ്ട്. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ പുറത്തിറക്കും.” വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഷെന്‍ വെയ് പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഷെന്‍ വളിപ്പെടുത്തിയില്ല. ഇന്ത്യയിലെ വിപണി സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കും കമ്പനിയുടെ ഭാവി പദ്ധതികളെന്നും അത് അനുകൂലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെ ഏറ്റവും കനം കുറഞ്ഞ ഫോണ്‍ എന്ന് വിളിക്കപ്പെടുന്ന എക്‌സ5 മാക്‌സ് ആണ് വിവോ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ കനം വെറും 4.75mm    മാത്രമേയുള്ളു. ഫണ്‍ടച്ചില്‍ പ്രവര്‍ത്തിക്കുന്ന ക്യുവല്‍ കോര്‍ സ്‌നാപ് ഡ്രാഗണ്‍ പ്രൊസസര്‍ ആണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് 4.4 ആണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം. 13 മെഗാ പിക്‌സലിന്റെ പ്രധാന ക്യാമറയും അഞ്ച് മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് എക്‌സ5 മാക്‌സിനുള്ളത്.