ഞാന്‍ നിങ്ങളോട് സംസാരിച്ച് കൊണ്ടിരിക്കുന്നു, നിങ്ങളെ തൊടുന്നില്ല. എന്റെ ഭാഷണം മൂലമുണ്ടാകുന്ന വായ് തരംഗങ്ങള്‍ നിങ്ങളുടെ കര്‍ണപുടങ്ങളിലെത്തുന്നു. അവ നിങ്ങളുടെ സിരകളെ സ്പര്‍ശിച്ച് മനസ്സില്‍ വികാരങ്ങളെ ജനിപ്പിക്കുന്നു. അത് തടയുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. അതിനേക്കാള്‍ അത്ഭുതകരമായി എന്തുണ്ട്?
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
മത മഹാസമ്മേളനത്തിന്റെ സംഘാടക സമിതിക്ക് ഭാരതത്തിലെ ഒരു മാന്യന്‍ സ്വാമി വിവേകാനന്ദനെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതിക്കൊടുത്തിരുന്ന കത്ത് പോലും വിവേകാനന്ദന് കൈമോശം വന്ന് പോയിരുന്നു.
എന്നിട്ടും അദ്ദേഹം മതമഹാ സമ്മേളനത്തേയും അതുവഴി ലോകത്തേയും കീഴടക്കാവുന്ന അതിശയാദരണകള്‍ക്ക് പാത്രീഭൂതനായി. എങ്ങനെയാണിത് സാധിച്ചത്? വാക്കിന്റെ ശക്തി കൊണ്ടാണെന്നാണുത്തരം.
ആഴവും പരപ്പും അനൂഭൂതിമാധുരവുമുള്ള തെളിഞ്ഞ ചിന്തയില്‍ നിന്ന് പുറപ്പെട്ട വാക്കുകളായിരുന്നു വിവേകാനന്ദന്റേത്- അതിനാല്‍ അത് വിശ്വ മാനവഹൃദയത്തെ കീഴടക്കി.
ഈ വിധം വാക്കിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം വിശ്വജേതാവായി തീര്‍ന്ന സ്വാമി വിവേകാനന്ദന്‍ വാക്കിന്റെ ശക്തിയെ പറ്റി പറയുവാന്‍ സര്‍വ്വധാ യോഗ്യനാണ്. എന്താണ് വിവേകാനന്ദന്‍ വാക്കിന്റെ ശക്തിയെ പറ്റി പറഞ്ഞത്? നമുക്കത് പരിശോധിക്കാം.[]
വിവേകാനന്ദന്‍ പറയുന്നു, ” വാക്കിന് തത്വജ്ഞാനപരമായും ആദ്ധ്യാത്മികമായുമുള്ള ഉച്ചതരമായ മൂല്യത്തിന് പുറമേ ശബ്ദ ചിഹ്നങ്ങള്‍ നമ്മുടെ ജീവിത നാടകത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാണാം.
ഞാന്‍ നിങ്ങളോട് സംസാരിച്ച് കൊണ്ടിരിക്കുന്നു, നിങ്ങളെ തൊടുന്നില്ല. എന്റെ ഭാഷണം മൂലമുണ്ടാകുന്ന വായ് തരംഗങ്ങള്‍ നിങ്ങളുടെ കര്‍ണപുടങ്ങളിലെത്തുന്നു. അവ നിങ്ങളുടെ സിരകളെ സ്പര്‍ശിച്ച് മനസ്സില്‍ വികാരങ്ങളെ ജനിപ്പിക്കുന്നു.
അത് തടയുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല. അതിനേക്കാള്‍ അത്ഭുതകരമായി എന്തുണ്ട്? ഒരാള്‍ മറ്റൊരാളെ മഠയന്‍ എന്ന് വിളിക്കുന്നു, മറ്റവന്‍ എഴുന്നേറ്റ് നിന്ന് മുഷ്ടി ചുരുട്ടി ആദ്യത്തവന്റെ മൂക്കത്ത് ഒരിടി കൊടുക്കുന്നു. വാക്കിന്റെ ശക്തി നോക്കുക.
ഒരു സ്ത്രീ വിഷാദത്തില്‍ കരയുകയാണ്. മറ്റൊരു സ്ത്രീ വന്ന് അവളോട് ചില സൗമ്യ വാക്കുകള്‍ പറയുന്നു. കുനിഞ്ഞിരുന്ന് കരഞ്ഞിരുന്ന സ്ത്രീ നിവര്‍ന്നിരിക്കുന്നു, അവളുടെ ദു:ഖം പോയി അവള്‍ പുഞ്ചിരി കൊള്ളുന്നു. വാക്കുകളുടെ ശക്തിയെ പറ്റി ആലോചിച്ച് നോക്കുക, നിത്യ ജീവിതത്തിലെന്ന പോലെ ഉയര്‍ന്ന തത്വജ്ഞാന മേഖലയിലും അവ വലിയൊരു ശക്തിയാണ്.
“സോഷ്യലിസം ജയിക്കട്ടേ മുതലാളിത്തം തുലയട്ടേ” എന്ന് പറഞ്ഞാലുടനെ മുതലാളിത്തം തകരുകയോ സോഷ്യലിസം സംഭവിക്കുകയോ പതിവില്ല.
എന്നാല്‍ അതിനെ കുറിച്ച് ചിന്തയോ അന്വേഷണമോ കൂടാതെ നാം രാവും പകലും ഈ ശക്തിയെ കൈകാര്യം ചെയ്ത് വരുന്നു. ഈ ശക്തിയുടെ സ്വഭാവത്തെ അറിയുകയും അതിനെ ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതും കര്‍മയോഗത്തിന്റെ ഒരു ഭാഗമാകുന്നു.(വി.സ.സ വാള്യം 1, പേജ് 75)
മുദ്രാവാക്യത്തിന് ശക്തിയില്ലെന്ന് ഒരു നിരീശ്വരവാദിയും പുരോഗമനവാദിയും പറയുകയില്ല. കാരണം അയാള്‍ തന്നെ ധാരാളം മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവനാണ്. മുദ്രാവാക്യത്തില്‍ എന്താണുള്ളത്? വാക്കുകള്‍ തന്നെ.
അതിനാല്‍ വാക്കുകള്‍ക്ക് ശക്തിയുണ്ടെന്ന് മുദ്രാവാക്യം വിളിക്കാവുന്ന ഏതൊരാളും അംഗീകരിക്കുന്നുണ്ട്- ഇതുപോലെ അറബിയിലോ ഹിബ്രുവിലോ പാലിയിലോ പാഴ്‌സിയിലോ സംസ്‌കൃതത്തിലോ ഉറുദുവിലോ തമിഴിലോ ഹിന്ദിയിലോ മലയാളത്തിലോ ഉച്ചരിക്കപ്പെടുന്ന ഏതൊരു വാക്കിനും ശക്തിയുണ്ട്.
മന്ത്രങ്ങളും വാക്കുകളാണ്. മുദ്രാവാക്യങ്ങള്‍ക്കുള്ളിടത്തോളും സ്വാധീനശക്തി തന്നെ മന്ത്രങ്ങള്‍ക്കുമുണ്ട്. “സോഷ്യലിസം ജയിക്കട്ടേ മുതലാളിത്തം തുലയട്ടേ” എന്ന് പറഞ്ഞാലുടനെ മുതലാളിത്തം തകരുകയോ സോഷ്യലിസം സംഭവിക്കുകയോ പതിവില്ല.
ഇക്കാര്യം വിസ്മരിച്ചുകൊണ്ടുള്ള മന്ത്രപൂജയും മുദ്രാവാക്യത്തിനെതിരായ ഭര്‍ത്സനവും മുദ്രാവാക്യ പൂജയും മന്ത്രജപ നിന്ദനവും ഒരു പോലെ ഭാഗികവും അസംബന്ധവുമാകുന്നു.
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു (i love you) എന്ന വാക്കുകളുടെ ശക്തി അനുഭവത്തില്‍ എത്തുന്ന അവസ്ഥയാണ് പ്രണയം. അതിനാല്‍ മന്ത്രം ജപിക്കുന്നവരും മുദ്രാവാക്യം വിളിക്കുന്നവരും പ്രണയം അനുഭവിക്കുന്നവരും എല്ലാം വാക്കുകളെ ശക്തിയെ അംഗീകരിക്കുന്നവര്‍ തന്നെയാണ്. നാം ഇന്ന് സാമൂഹിക വിപത്തെന്ന നിലയില്‍ അംഗീകരിച്ച് വരുന്ന വര്‍ഗീയത പോലും മതഭ്രാന്തമായ വാക്കിന്റെ ശക്തിയെ അല്ലാതെ മറ്റെന്താണ് തെളിയിക്കുന്നത്?
ഈ വക കാര്യങ്ങള്‍ ചിന്തിച്ച് നല്ല വാക്കോതി നന്മ വരുത്താനുള്ള ത്രാണിയിലേക്കാണ് വാക്കിന്റെ ശക്തി കൊണ്ട് ലോകം കീഴടക്കിയ വിവേകാനന്ദ സാഹിത്യവും നമ്മെ നയിക്കുന്നത്. മംഗളകരമായ വാക്കിലൂടെ വ്യക്തി മംഗളവും വിശ്വമംഗളവും നേടാനുള്ള വിവേകത്തിന്റെ വഴിയാണത് ചൂണ്ടിക്കാണിക്കുന്നത്.
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)
വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)
വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)