| Saturday, 9th March 2013, 4:54 pm

മാംസഹാരം മ്ലേച്ഛമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

 കാളയിറച്ചി തിന്നുന്നവര്‍ക്ക് അഥവാ മത്സ്യമാംസാദികള്‍ ആഹരിക്കുന്നവര്‍ക്ക് പറയാന്‍ പാടില്ലാത്ത വിശുദ്ധ ഗ്രന്ഥമാണ് ഭഗവത്ഗീത എന്ന നിലപാട് സ്വാമി വിവേകാനന്ദന് ഇല്ലായിരുന്നു. എന്തെന്നാല്‍ അദ്ദേഹം മത്സ്യമാംസാദികള്‍ ധാരാളം ആഹരിച്ചിരുന്ന ആളും ആഹരിക്കുവാന്‍ ശിഷ്യഗണങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ആളുമായിരുന്നു.


ഈ ലേഖകന്‍ നേതൃത്വം നല്‍കി വരുന്ന ഗീതാ വിജ്ഞാന മാനവവേദി എന്നൊരു പ്രസ്ഥാനം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ഗീതാസത്‌സംഗവും സംവാദവും എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നു.

അതില്‍ മുസ്‌ലീം മതപണ്ഡിതന്മാരേയും ചിന്മയാ മിഷന്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളേയും ബി.ജെ.പി, സി.പി.ഐ.എം തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ ആധികാരിക പ്രതിനിധികളേയും യുക്തിവാദികള്‍, ഫെമിനിസ്റ്റുകള്‍ എന്നിവരേയും എല്ലാം യാതൊരു വിലക്കുകളും ഇല്ലാതെ ഭഗവത്ഗീതയെ കുറിച്ച് അവര്‍ക്ക് ബോധ്യമുള്ള കാര്യങ്ങള്‍ തുറന്ന് പറയുന്നതിനായി ക്ഷണിച്ചിരുന്നു.

പത്ത് ദിവസങ്ങളിലായി നടന്ന സംവാദ പരിപാടിയില്‍ പാളയം  ഇമാം ജമാലുദ്ദീന്‍ മങ്കട സംസാരിച്ച് കൊണ്ടിരിക്കേ വേദിയുടെ പിന്‍ഭാഗത്തെ റോഡില്‍ നിന്ന് ഇവ്വിധമൊരു ശബ്ദം കാവിമുണ്ട് ധരിച്ച ചിലരില്‍ നിന്ന് പുറപ്പെടുകയുണ്ടായി. “കാളയിറച്ചി തിന്ന് നടക്കുന്നവന് ഗീതയെ പറ്റി പറയാന്‍ എന്താണ് യോഗ്യത?”[]

ഇതൊരു ഒറ്റപ്പെട്ട പ്രതികരണമല്ല. ഹൈന്ദവം എന്ന പേരില്‍ ഇപ്പോള്‍ നാടൊട്ടുക്കും പ്രചരണത്തിലിരിക്കുന്ന മതത്തിന്റെ മറവില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള പൊതുബോധത്തിന്റെ പ്രകടനമാണ്.!

എന്നാല്‍ കാളയിറച്ചി തിന്നുന്നവര്‍ക്ക് അഥവാ മത്സ്യമാംസാദികള്‍ ആഹരിക്കുന്നവര്‍ക്ക് പറയാന്‍ പാടില്ലാത്ത വിശുദ്ധ ഗ്രന്ഥമാണ് ഭഗവത്ഗീത എന്ന നിലപാട് സ്വാമി വിവേകാനന്ദന് ഇല്ലായിരുന്നു. എന്തെന്നാല്‍ അദ്ദേഹം മത്സ്യമാംസംാദികള്‍ ധാരാളം ആഹരിച്ചിരുന്ന ആളും ആഹരിക്കുവാന്‍ ശിഷ്യഗണങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന ആളുമായിരുന്നു. ഒരു ശിഷ്യനും സ്വാമി വിവേകാനന്ദനും തമ്മില്‍ നടന്ന സംഭാഷണം ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു,

“ശിഷ്യന്‍: മത്സ്യമാംസം കഴിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടെങ്കില്‍ ബുദ്ധമതവും വൈഷ്ണവ ധര്‍മവും “അഹിംസാപരമോ ധര്‍മ്മ:” എന്ന് പറയാന്‍ കാരണമെന്താണ്?
സ്വാമിജി: ബുദ്ധമതവും വൈഷ്ണവ മതവും വെവ്വേറെയല്ല. ബൗദ്ധധര്‍മം മരിക്കാറായപ്പോള്‍ ഹിന്ദുമതം അതിലെ നിയമങ്ങളെടുത്ത് സ്വന്തമാക്കി. ഈ ധര്‍മമാണ് ഇപ്പോള്‍ ഭാരതത്തില്‍ വൈഷ്ണവധര്‍മം എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്.

“അഹിംസാ പരമോ ധര്‍മ:” എന്ന ബൗദ്ധ സിദ്ധാന്തം വളരെ ശ്രേഷ്ഠം തന്നെ. എന്നാല്‍ അധികാരി ഭേദം നോക്കാതെ രാജശാസനം മൂലം ഈ നിയമം സാമാന്യജനങ്ങളുടെയെല്ലാം മേല്‍ അടിച്ചേല്‍പ്പിക്കുക കാരണം ബുദ്ധമതം നാടിനെ അപ്പാടെ നശിപ്പിച്ചു കളഞ്ഞു. ഫലത്തില്‍ വന്ന് കൂടിയതോ, ആളുകള്‍ ഉറുമ്പിന് പഞ്ചസാര കൊടുക്കും അതേസമയം, പണത്തിന് വേണ്ടി സ്വന്തം സഹോദരന്റെ വീട് കുളം തോണ്ടുകയും ചെയ്യും. ഇതുമാതിരി “ബക:പരമധാര്‍മിക:” എന്ന മട്ടുകാരെ ഞാനീ ജന്മത്തില്‍ അനവധി കണ്ടിരിക്കുന്നു.

ബുദ്ധമതവും വൈഷ്ണവ മതവും വെവ്വേറെയല്ല. ബൗദ്ധധര്‍മം മരിക്കാറായപ്പോള്‍ ഹിന്ദുമതം അതിലെ നിയമങ്ങളെടുത്ത് സ്വന്തമാക്കി. ഈ ധര്‍മമാണ് ഇപ്പോള്‍ ഭാരതത്തില്‍ വൈഷ്ണവധര്‍മം എന്ന പേരില്‍ പ്രസിദ്ധമായിരിക്കുന്നത്.

മറുവശത്ത് ഇതും നോക്കൂ: വൈദിക ധര്‍മത്തിലും മനുസ്മൃതിയിലും മത്സ്യമാംസം കഴിക്കുവാന്‍ വിധിയുണ്ട്; കൂടെ അഹിംസയുടെ കാര്യവുമുണ്ട്. അധികാരി ഭേദമനുസരിച്ച് ഹിംസയും അഹിംസാ ധര്‍മവും പരിപാലിക്കുവാനാണ് വ്യവസ്ഥ.”(വി.സ.സ വാള്യം 6, പേജ് 160).

മറ്റൊരിടത്ത് വിവേകാനന്ദന്‍ എഴുതുന്നു, ” ആധുനിക വൈഷ്ണവന്മാര്‍ ഒരപകടത്തില്‍ പെട്ടിരിക്കുകയാണ്. അവരുടെ ഈശ്വരന്മാരായ രാമകൃഷ്ണനും മദ്യവും മാംസവും കഴിച്ചിരുന്നതായി രാമായണ മഹാഭാരതങ്ങളില്‍ കാണുന്നു. സീതാദേവി ഗംഗയ്ക്ക് മാംസവും അന്നവും ഒരായിരം കുടം മദ്യവും നിവേദിക്കാമെന്ന് നേരുന്നു. ഇക്കാലത്ത് ശാസ്ത്രവിധിയും അനുസരിക്കില്ല; മഹാപുരുഷന്മാര്‍ പറയുന്നതും കേള്‍ക്കില്ല.”(വി.സ.സ വാള്യം 7, പേജുകള്‍ 284, 285).

ഇവ്വിധത്തില്‍ വേദങ്ങളും മനുസ്മൃതിയും ശ്രീരാമശ്രീകൃഷ്ണാദി അവതാര വ്യക്തിത്വങ്ങളും ഭാരത സ്ത്രീകളുടെ മാതൃകയായ സീതാദേവിയും ഒക്കെ വിധിച്ചിരുന്നതും ശീലിച്ചിരുന്നതുമായ മത്സ്യ-മാംസഭോജനം മ്ലേച്ഛമാണെന്ന് പറഞ്ഞുകൂടെന്ന് ആധുനിക സമൂഹത്തെ ആധികാരികമായി ബോധ്യപ്പെടുത്തിയ ഹൈന്ദവ സന്യാസിയാണ് സ്വാമി വിവേകാനന്ദന്‍.

– കാളയിറച്ചി തിന്നുന്നവര്‍ക്ക് ഭഗവദ് ഗീതയിന്മേല്‍ എന്തവകാശം എന്ന് ചോദിക്കുന്ന കാവി ഫാസിസ്റ്റുകള്‍ മത്സ്യമാംസാദികള്‍ ആഹരിച്ചിരുന്ന സ്വാമി വിവേകാനന്ദന് ഭഗവത് ഗീതയിന്മേല്‍ എന്തവകാശം എന്ന് ചോദിക്കുവാന്‍ തയ്യാറുണ്ടോ?

അങ്ങനെയവര്‍ തയ്യാറാണെങ്കില്‍ അതിനുള്ള മറുപടി ഇവിടെ ഉദ്ധരിച്ച വിവേകാനന്ദ വാണികളിലുണ്ട്. മത്സ്യമാംസങ്ങള്‍ ആഹരിച്ചിരുന്ന ശ്രീകൃഷ്ണന്‍ ഉപദേശിച്ച ഭഗവത്ഗീത മത്സ്യമാംസങ്ങള്‍ കഴിക്കുന്ന ഏതൊരാള്‍ക്കും കൈകാര്യം ചെയ്യാന്‍ അവകാശമുള്ള ധര്‍മശാസ്ത്ര ഗ്രന്ഥം തന്നെയാണ്! വിവേകാനന്ദ ജീവിതം ഊന്നിപ്പറഞ്ഞതും അക്കാര്യമാണ്!

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)

സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)

വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍(ഭാഗം:11)

വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)

വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)

We use cookies to give you the best possible experience. Learn more