ആനയും ആമയും ഒരുപോലെയാണോ ആടും നായയും ഒരുപോലെയാണോ? ഈ ജീവികളൊന്നും ഒരു പോലെയല്ലെങ്കില്‍ സമത്വം എങ്ങനെ പ്രപഞ്ചനിയമമാകും? എല്ലാ മനുഷ്യരും ഒന്നുപോലെയാവുക എന്നത് പകൃതി വിരുദ്ധമല്ലേ? ആണും പെണ്ണും തന്നെ ഒരുപോലെയല്ലല്ലോ? ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ തന്നെ ഒരേ നിലവാരത്തില്‍ പഠിക്കുന്നില്ലല്ലോ?
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
ആനയും ആമയും ഒരുപോലെയാണോ ആടും നായയും ഒരുപോലെയാണോ? ഈ ജീവികളൊന്നും ഒരു പോലെയല്ലെങ്കില്‍ സമത്വം എങ്ങനെ പ്രപഞ്ചനിയമമാകും? എല്ലാ മനുഷ്യരും ഒന്നുപോലെയാവുക എന്നത് പകൃതി വിരുദ്ധമല്ലേ? ആണും പെണ്ണും തന്നെ ഒരുപോലെയല്ലല്ലോ? ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ തന്നെ ഒരേ നിലവാരത്തില്‍ പഠിക്കുന്നില്ലല്ലോ?
ഇത്തരം നൂറ് കണക്കിന് ചോദ്യങ്ങള്‍ ചോദിച്ച് സോഷ്യലിസം, കമ്യൂണിസം എന്നൊക്കെ അറിയപ്പെട്ടുവരുന്ന സമത്വാദര്‍ശത്തെ അപ്രായോഗികമെന്ന് തെളിയിക്കുവാന്‍ വാശിയോടെ പ്രയത്‌നിക്കുന്നവരുണ്ട്. സത്രീസമത്വം എന്ന് കേട്ടാല്‍ തന്നെ ഹാലിളകുന്നവരും ഉണ്ട്. ഇത്തരക്കാരെല്ലാം തിരിച്ചറിയേണ്ടുന്ന ഒരു യാഥാര്‍ത്ഥ്യം നിങ്ങള്‍ നിന്ദിക്കുന്ന കാറല്‍ മാര്‍ക്‌സിനെപ്പോലെ തന്നെ സമത്വവാദിയായിരുന്നു നിങ്ങള്‍ പൂജിക്കുന്ന സ്വാമി വിവേകാനന്ദന്‍ എന്നതാണ്.
അതിനാല്‍ സമത്വാദര്‍ശവാദിയായ വിവേകാനന്ദനെ അറിഞ്ഞിരിക്കുന്ന ഏതൊരാള്‍ക്കും കാറല്‍ മാര്‍ക്‌സിനേയും ആദരിക്കേണ്ടി വരും. മറിച്ചും. മാത്രമല്ല, “സമത്വാദര്‍ശം” എന്നത് പാടെ ഒഴിവാക്കിയാല്‍ പിന്നെ വിവേകാനന്ദ സാഹിത്യത്തില്‍ ഉള്‍ക്കാമ്പുറ്റതായി ഏറെയൊന്നും ശേഷിക്കുകയില്ലെന്നും സൂചിപ്പിക്കട്ടെ.[]
അത്രമേല്‍ സോഷ്യലിസം എന്ന വാക്ക് ഉപയോഗിച്ചും അല്ലാതെയും സമത്വാദര്‍ശത്തെ ഊടുംപാവുമാക്കി നെയ്‌തെടുത്തതാണ് വിവേകാനന്ദ വിചാരങ്ങളത്രയും. എന്തായിരുന്നു വിവേകാനന്ദന്‍ മുന്നോട്ട് വെച്ച സമത്വാദര്‍ശമെന്ന് പറയുന്നതിന് മുമ്പ് ഒരു തെറ്റിദ്ധാരണ തീര്‍ത്തും നീക്കേണ്ടതുണ്ട്.
സമത്വാദര്‍ശത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ വോള്‍ട്ടയറോ,. റൂസ്സോയോ മാര്‍ക്‌സോ വിവേകാനന്ദനോ ഒന്നും ആനയും ആമയും തമ്മിലും ആണും പെണ്ണും തമ്മിലും ഒക്കെയുള്ള സൃഷ്ടിസഹജമായ ഗുണകര്‍മ വ്യത്യാസങ്ങള്‍ തിരിച്ചറിയാത്ത വിഡ്ഢികളായിരുന്നില്ല. അതിനാല്‍ തന്നെ അവരുടെയാരുടേയും സമത്വവാദം വ്യത്യാസങ്ങളേയും വൈവിധ്യങ്ങളേയും ഇല്ലാതാക്കുക എന്നതല്ലായിരുന്നു.
അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചത് വ്യത്യാസങ്ങളെയല്ല, മേല്‍ക്കോയ്മകളെയായിരുന്നു. ഈ ലളിതമായ യാഥാര്‍ത്ഥ്യബോധത്തോടെ വിവേകാനന്ദ സാഹിത്യം വായിച്ചാല്‍ അദ്ദേഹം മുന്നോട്ട് വെച്ച സമത്വാദര്‍ശം അത്യന്തം അത്യാവശ്യമാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടും.
മനുഷ്യന്‍ ഒരു സോഷ്യലിസ്റ്റ് ആവുകയും ചെയ്യും. വിവേകാനന്ദന്‍ ഉന്നയിച്ചതും ഉയര്‍ത്തിപ്പിടിച്ചതുമായ സമത്വാദര്‍ശവും സമരസമീപനവും എന്താണെന്ന് ഇനി വ്യക്തമാക്കാം. അതിലേക്ക് ആദ്യം വിവേകാനന്ദനെ തന്നെ ഉദ്ധരിക്കാം.
വിവേകാനന്ദന്‍ പറയുന്നു, “സമ്പൂര്‍ണ സമാനാവസ്ഥ, നീതി ശാസ്ത്രത്തിന്റെ ലക്ഷ്യം അതാണെങ്കില്‍, അസാധ്യമാകുമെന്ന് തോന്നുന്നു. മനുഷ്യരെല്ലാം ഒന്നുപോലെയാവുക എന്നത് നാം എത്ര ശ്രമിച്ചാലും ഒരിക്കലും സംഭവ്യമല്ല.
മനുഷ്യര്‍ വ്യത്യസ്തരായി തന്നെ ജനിക്കും. ചിലര്‍ മറ്റ് ചിലരേക്കാള്‍ കൂടുതല്‍ പ്രഭാവശാലികളാകും; ചിലര്‍ക്ക് നൈസര്‍ഗികമായി പല കഴിവുകളും ഉണ്ടാകും. ചിലര്‍ക്കുണ്ടാവില്ല. ഇതൊക്കെ തടയുവാന്‍ നമുക്കൊരിക്കലും കഴിയില്ല.
എന്നാല്‍ പിന്നെ പ്രാപ്യമായതെന്താണെന്നാണെങ്കില്‍ അത് വിശേഷാവകാശങ്ങളെ ഉന്മൂലനം ചെയ്യുക എന്നത് മാത്രമാണ്. അത് തന്നെയാണ് ലോകത്തില്‍ ചെയ്യേണ്ടുന്ന കൃത്യവും.
എല്ലായിടത്തുമുള്ള സാമൂഹിക ജീവിതത്തില്‍ എല്ലാ രാജ്യത്തും എല്ലാ മനുഷ്യവര്‍ഗങ്ങളിലും ഈയൊരു സമരം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഒരു കൂട്ടം ആളുകള്‍ സ്വാഭാവികമായി മറ്റൊരു കൂട്ടരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശാലികളാണെന്നുള്ളതിലല്ല വൈഷമ്യം. പിന്നെയോ? ബുദ്ധിശക്തിയുടെ മേന്മയുള്ളവര്‍ അതില്ലാത്തവരുടെ ശാരീരിക സുഖാനുഭവങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നത് ശരിയാണോ എന്നുള്ളതിലാണ്.
ആ വിശേഷാവകാശം നശിപ്പിക്കാനാണ് സമരം. ചിലര്‍ മറ്റ് ചിലരെ അപേക്ഷിച്ച് കൂടുതല്‍ കായികബലമുള്ളവരും അക്കാരണത്താല്‍ കീഴടക്കുവാനോ തോല്‍പ്പിക്കുവാനോ കഴിവുള്ളവരാകുമെന്നത് സ്വയംസിദ്ധമായ വസ്തുതയാണ്.
എല്ലായിടത്തുമുള്ള സാമൂഹിക ജീവിതത്തില്‍ എല്ലാ രാജ്യത്തും എല്ലാ മനുഷ്യവര്‍ഗങ്ങളിലും ഈയൊരു സമരം തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഒരു കൂട്ടം ആളുകള്‍ സ്വാഭാവികമായി മറ്റൊരു കൂട്ടരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശാലികളാണെന്നുള്ളതിലല്ല വൈഷമ്യം. പിന്നെയോ? ബുദ്ധിശക്തിയുടെ മേന്മയുള്ളവര്‍ അതില്ലാത്തവരുടെ ശാരീരിക സുഖാനുഭവങ്ങള്‍ പോലും കവര്‍ന്നെടുക്കുന്നത് ശരിയാണോ എന്നുള്ളതിലാണ്.
എന്നാല്‍ അവര്‍ ബലമുള്ളത് കൊണ്ട് ഈ ജീവിതത്തില്‍ സാധ്യമായ സുഖങ്ങളെല്ലാം കരസ്ഥമാക്കുക എന്നത് ന്യായമല്ല; അതിനെതിരായിട്ടാണ് സമരമെല്ലാം. ചില ആളുകള്‍ക്ക് നൈസര്‍ഗികമായ കര്‍മകുശലതയാല്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ധനമാര്‍ജിക്കുവാന്‍ കഴിവുണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ അവര്‍ ഈ ധനാര്‍ജന ശേഷിയുള്ളത് കൊണ്ട്, അതത്ര തന്നെ ഇല്ലാത്തവരെ കുതിരകയറുന്നതും ന്യായമല്ല; ഇതിനെതിരായിട്ടാണ് സമരമെല്ലാം.
മറ്റൊരാളെ കവിഞ്ഞുള്ള ആനുകൂല്യനുഭവമാണ് വിശേഷാവകാശം. യുഗയുഗാന്തരങ്ങളിലൂടെ നീതി മാര്‍ഗങ്ങളുടെ ഉന്നം അതിനെ നശിപ്പിക്കുക എന്നതാണ്. വിശേഷാവകാശ ധ്വംസനമെന്ന ഈ കര്‍മമത്രേ, നാനാത്വത്തെ നശിപ്പിക്കാതെ തന്നെ സമത്വത്തിലേക്കും ഏകത്വത്തിലേക്കും നയിക്കുന്നതും”.(വി.സ.സ വാള്യം 4, പേജ് 118, 119).
വളരെ ചരിത്രപരമായ ഒരു വിശകലനമാണ് വിവേകാനന്ദന്റേത്. ബുദ്ധി കൂടുതലുള്ളവര്‍ ബുദ്ധി കുറഞ്ഞവരേക്കാള്‍ സവിശേഷാനുകൂല്യങ്ങള്‍ അനുഭവിക്കരുത്; അതിനെതിരെ സമരം നടത്തണം.
എന്നതിലൂടെ വിവേകാനന്ദന്‍ അക്രമിക്കുന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ബ്രാഹ്മണാധിപത്യത്തേയും ലോകസാഹചര്യത്തില്‍ വെള്ളക്കാരുടെ ആധിപത്യത്തേയുമാണ്. ധനാര്‍ജ്ജന ശേഷി കൂടുതലുള്ളവര്‍ അത് കുറഞ്ഞവരേക്കാള്‍ സവിശേഷാനുകൂല്യങ്ങള്‍ അനുഭവിക്കുന്നതിനെതിരെ സമരം ചെയ്യണം എന്നതിലൂടെ വിവേകാനന്ദന്‍ പിന്തുണയ്ക്കുന്നത് ദേശീയവും അന്തര്‍ദേശീയവുമായ മുഴുവന്‍ പണമേല്‍ക്കോയ്മയ്ക്കും എതിരായ നിര്‍ദ്ധനരുടെ പോരാട്ടങ്ങളെയാണ്.
എല്ലാവര്‍ക്കും ഒരു പോലെ കഴിവുണ്ടാകുക എന്നതല്ല സോഷ്യലിസം. കഴിവ് കൂടുതലുള്ളവര്‍ അതില്ലാത്തവര്‍ക്ക് നേരെ കുതിര കയറുന്ന സ്ഥിതി ഇല്ലാതാക്കുക എന്നതാണ്. ഇക്കാര്യം സ്വന്തം ശൈലിയില്‍ വെളിപ്പെടുത്തിയ വിവേകാനന്ദന്‍ സോഷ്യലിസ്റ്റ് അല്ലെങ്കില്‍ പിന്നെയാരാണ് സോഷ്യലിസ്റ്റ്?
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)
ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)
സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)
വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍ (ഭാഗം:11)
വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)
വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)
മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)
മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)
സംവരണവും വിവേകാനന്ദ മതവും(ഭാഗം:16)
വിഗ്രഹാരാധനയും ശ്രീരാമകൃഷ്ണപരമഹംസരും(ഭാഗം:17)