ദ്രവ്യവും മനസ്സും ആത്മീയ വിരുദ്ധതയും
Discourse
ദ്രവ്യവും മനസ്സും ആത്മീയ വിരുദ്ധതയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2013, 3:36 pm

വിവേകാനന്ദന്‍ മനസ്സും ദ്രവ്യവും വേറെ വേറെയാണെന്ന് കരുതുന്നില്ല. അദ്ദേഹം പറയുന്നു, “ദ്രവ്യമെന്നും മനസ്സെന്നും പറയുന്നവ രണ്ടും ഒരേ സാധനം തന്നെ. മാത്രയില്‍ മാത്രമാണ് അവയ്ക്ക് തമ്മില്‍ വ്യത്യാസം. മനസ്സ് വളരെ കുറഞ്ഞ വേഗതയില്‍ സ്പന്ദിക്കുമ്പോള്‍ അതിനെ മനസ്സെന്ന് പറയുന്നു.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

ദ്രവ്യത്തിന്റെ അഥവാ വിശാലമായ ഭാഷയില്‍ പറഞ്ഞാല്‍ മാറ്റത്തിന്റെ പരമോന്നത പരിണാമ  രൂപമാണ് മനസ്സ് അഥവാ “മൈന്‍ഡ്” എന്നതാണ് ഏറ്റവും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭൗതികവാദം.

ഇതിലൂന്നിയ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് കമ്യൂണിസത്തെ ഈശ്വര നിഷേധപരം ആദ്ധ്യാത്മിക വിരുദ്ധം എന്നൊക്കെ പറഞ്ഞ് മര്‍ദ്ദിതരും മതവിശ്വാസികളുമായ ബഹുഭൂരിപക്ഷ ജനവിഭാഗങ്ങളെ മതപുരോഹിതരും അവരുടെ പാദസേവകരും കമ്യൂണിസത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ പണിയെടുത്ത് വരുന്നതും.

മുതലാളിത്തത്തിന് എതിരാണ്, ചൂഷണത്തിന് എതിരാണ്, മര്‍ദ്ദനത്തിനെതിരാണ്, അസമത്വത്തിന് എതിരാണ് കമ്യൂണിസം എന്നതിനാല്‍ അതിനോട് സഹകരിക്കരുതെന്ന് പറയുവാന്‍ ലോകത്തൊരു മതപുരോഹിതനും തയ്യാറായിട്ടില്ല.[]

അങ്ങനെ പറഞ്ഞാല്‍ ജനങ്ങളത് ചെവിക്കൊള്ളില്ലെന്നും മതപുരോഹിതരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയാനിടവരുമെന്നും മതപുരോഹിതര്‍ക്കറിയാമായിരുന്നു. അതിനാലവര്‍ മറ്റൊരു തന്ത്രമാണ് പ്രയോഗിച്ചത്.

മതപുരോഹിതര്‍ പറഞ്ഞു കമ്യൂണിസം ഈശ്വര വിരുദ്ധമാണ്. ആത്മീയ വിരുദ്ധമാണ്, അതിനാല്‍ ഈശ്വര വിശ്വാസികളായ ആത്മീയ പാരമ്പര്യത്തിന്റെ അനന്തരാവകാശികളായ നിങ്ങളാരും തന്നെ കമ്യൂണിസത്തെ പിന്തുണക്കരുത്.

ഇതായിരുന്നു പോപ്പിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഭൂതബാധക്കെതിരെ യൂറോപ്പില്‍ നടന്ന പ്രചരണ തന്ത്രത്തിന്റെ സ്വഭാവം. ഇതേ പ്രചരണ തന്ത്രത്തിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ് കെട്ടഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിലും കാണുന്നത്.

ആദ്ധ്യാത്മികതയാണ് ഇന്ത്യയുടെ മൗലിക ഭാവമെന്നും കമ്യൂണിസ്റ്റുകള്‍ അദ്ധ്യാത്മികതയ്ക്ക് വിരുദ്ധരായതിനാല്‍ ഭാരതീയതയുടെ ശത്രുക്കളാണ് എന്നുമാണ് അവര്‍  സാമാന്യജനങ്ങള്‍ക്കിടയില്‍ ക്ഷേത്ര കേന്ദ്രീകൃതമായ വിളക്ക് പൂജാ പ്രഭാഷണങ്ങളിലൂടെയും മറ്റും ആവര്‍ത്തിച്ച് പറഞ്ഞുവരുന്നത്.

” ജഗത്തില്‍ ജനിക്കുവാനും ജീവിക്കുവാനും ചിന്തിക്കുവാനും കഴിഞ്ഞതിനാല്‍ മാത്രമാണ് ശങ്കരാചാര്യര്‍ക്ക് “ജഗത്മിഥ്യ ബ്രഹ്മം സത്യം” എന്ന സിദ്ധാന്തം തന്നെ ആവിഷ്‌കരിക്കാനായത് എന്ന് പറയുന്നത് ആത്മീയ വിരുദ്ധതയല്ല മറിച്ച് ഒരു പരമാര്‍ത്ഥ പ്രഖ്യാപനം മാത്രമാണ്.

ജഗത്തില്‍ ജനിക്കുവാനും ജീവിക്കുവാനും ചിന്തിക്കുവാനും കഴിഞ്ഞതിനാല്‍ മാത്രമാണ് ശങ്കരാചാര്യര്‍ക്ക് “ജഗത്മിഥ്യ ബ്രഹ്മം സത്യം” എന്ന സിദ്ധാന്തം തന്നെ ആവിഷ്‌കരിക്കാനായത് എന്ന് പറയുന്നത് ആത്മീയ വിരുദ്ധതയല്ല മറിച്ച് ഒരു പരമാര്‍ത്ഥ പ്രഖ്യാപനം മാത്രമാണ്.

ജനിക്കുകയും മരിക്കുകയും ചെയ്യാത്ത ആത്മാവിനെ പറ്റി ചിന്തിക്കാനോ പറയാനോ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യന് മാത്രമേ സാധ്യമാകൂ. ഈ പരമാര്‍ത്ഥം പറച്ചിലിനെയാണ് ആത്മീയ വിരുദ്ധം എന്ന് അധിക്ഷേപിക്കുന്നത്. ഇത്തരം അധിക്ഷേപ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച് നില്‍ക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഒരു വിവേകാനന്ദ വാക്യം സവിനയം ചൂണ്ടിക്കാണിക്കട്ടേ,

വിവേകാനന്ദന്‍ മനസ്സും ദ്രവ്യവും വേറെ വേറെയാണെന്ന് കരുതുന്നില്ല. അദ്ദേഹം പറയുന്നു, “ദ്രവ്യമെന്നും മനസ്സെന്നും പറയുന്നവ രണ്ടും ഒരേ സാധനം തന്നെ. മാത്രയില്‍ മാത്രമാണ് അവയ്ക്ക് തമ്മില്‍ വ്യത്യാസം. മനസ്സ് വളരെ കുറഞ്ഞ വേഗതയില്‍ സ്പന്ദിക്കുമ്പോള്‍ അതിനെ മനസ്സെന്ന് പറയുന്നു.”( വി.സ.സ വാള്യം 4, പേജ് 63).

ദ്രവ്യത്തിന്റെ പരമോച്ച വേഗരൂപമാണ് മനസ്സെന്ന് പറയുന്നത് ദ്രവ്യത്തിന്റെ പരമോന്നത പരിണാമ രൂപമാണ് ബോധം എന്ന വാദത്തോളം തന്നെ ഭൗതികവാദപരമാണ്. അതിനാല്‍ മാര്‍ക്‌സ് എത്രത്തോളം ആത്മീയതയ്ക്ക് വിരുദ്ധനാണോ അത്രത്തോളം വിവേകാനന്ദന്‍ ആത്മീയതയ്ക്ക് വിരുദ്ധനാണെന്ന് പറയാം. അങ്ങനെ പറയുവാന്‍ ധൈര്യമുള്ള ഏത് ആത്മീയവാദി നമുക്കിടയിലുണ്ട്?

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)

സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)

വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍ (ഭാഗം:11)

വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)

വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)

മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)

സംവരണവും വിവേകാനന്ദ മതവും(ഭാഗം:16)

വിഗ്രഹാരാധനയും ശ്രീരാമകൃഷ്ണപരമഹംസരും(ഭാഗം:17)

വിവേകാനന്ദന്റെ സമത്വദര്‍ശവും സമരസമീപനവും(ഭാഗം:18)

വിവേകാനന്ദന്‍ വിഭാവനം ചെയ്ത ക്ഷേത്രം(ഭാഗം:19)