പ്രപഞ്ചദൃഷ്ടാന്തങ്ങളിലൂടെ, അതായത് സൂര്യ-ചന്ദ്രന്മാരുടെ കര്‍മഗതി ക്രമത്തിലൂടെ, മഴയിലൂടെ, പര്‍വതങ്ങളിലൂടെ, സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പരസ്പരാനുരാഗത്തിലൂടെ, ഒക്കെ പ്രപഞ്ച സൃഷ്ടാവിന്റെ മഹിമാതിരേകങ്ങളെ കണ്ടറിയണം എന്ന് വിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നുണ്ട്.
കാണുന്ന പ്രപഞ്ചത്തിലൂടെ കാണാത്ത സര്‍വേശ്വര മഹിമയെ സ്മരിക്കുക എന്ന ഖുറാനികമായ ദൃഷ്ടാന്ത വാദത്തെ തന്നെയാണ് ഹിന്ദുക്കള്‍ വിഗ്രഹാരാധനയിലൂടെ നടപ്പാക്കുന്നത്.
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
വ്യക്തിപരമായ ഒരു അനുഭവത്തില്‍ നിന്ന് തന്നെ ഈ കുറിപ്പ് തുടങ്ങട്ടെ, കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയോജമകമണ്ഡലത്തില്‍ വരുന്ന ഒരു പ്രാചീന “കാവ്” പുനരുദ്ധാരണം ചെയ്യുവാന്‍ നാട്ടുകാര്‍ തയ്യാറായി.
പുനരുദ്ധാരണ മഹാമഹത്തോടനുബന്ധിച്ച് ഒരു മതസൗഹാര്‍ദ്ദ സമ്മേളനവും സംഘടിക്കപ്പെട്ടു. അതില്‍ ഞാനൊരു പ്രാസംഗികനായിരുന്നു. അല്ലാഹുവെ ജിന്നുകളുടെ തമ്പുരാനായി കാണുന്ന നിലപാടെടുത്ത് പുതിയ ഗ്രൂപ്പുണ്ടാക്കിയവരില്‍ പ്രധാനിയായ മുജാഹിദ് പണ്ഡിതനായിരുന്നു എന്റെ മുസ്‌ലീം സഹ പ്രാസംഗികന്‍!
ആതിഥ്യമര്യാദയനുസരിച്ച് ക്രൈസ്തവപാതിരിക്കും മുസ്‌ലീം പണ്ഡിതനും ശേഷമായിരുന്നു എന്റെ പ്രസംഗം! മുസ്‌ലീം പണ്ഡിതന്‍ പ്രസംഗിക്കുന്നതിനാല്‍ മൊത്തം പ്രസംഗങ്ങളും വീഡിയോയില്‍ പകര്‍ത്തുന്നതിനുള്ള സന്നാഹങ്ങളും മുസ്‌ലീം സഹോദരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ബഹുമാനപ്പെട്ട സ്ഥലം എം.എല്‍.എ ആയിരുന്നു അധ്യക്ഷന്‍. മുസ്‌ലീം പണ്ഡിതന്‍ ഒരു ക്ഷേത്ര പുനരുദ്ധാരണത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന മതസൗഹാര്‍ദ്ദ വേദിയാണെന്ന കാര്യമൊക്കെ പാടെ വിസ്മരിച്ച് കൊണ്ട് കത്തിക്കയറി പ്രസംഗിച്ചു. അതില്‍ വിഗ്രഹാരാധനക്കെതിരായ സ്ഥിരം വിമര്‍ശനങ്ങളും ഉറക്കെ ഉദ്‌ഘോഷിക്കപ്പെട്ടു.[]
കല്ലിനെ ആരാധിക്കുന്നത് ദൈവനിന്ദയാണെന്നും സൃഷ്ടിയെയല്ല സൃഷ്ടാവിനെയാണ് ആരാധിക്കേണ്ടത് എന്നൊക്കെയുള്ള തത്വങ്ങളില്‍ ഊന്നിയതായിരുന്നു ബഹുമാന്യനായ മുസ്‌ലീം സഹോദരന്റെ പ്രസംഗമെങ്കിലും അത് ചില ഹിന്ദു സഹോദരന്മാരെ അലോസരപ്പെടുത്തുന്നതായി എനിക്ക് വേദിയിലിരിക്കവേ അനുഭവപ്പെട്ടു.
സ്വാഭാവികമായും എനിക്ക് വിഗ്രഹാരാധനയെ പരാമര്‍ശിക്കാതെ പ്രസംഗിക്കുക സാധ്യമല്ലാതായി തീര്‍ന്നു. മുസ്‌ലീം സഹോദരന്റെ പരാമര്‍ശങ്ങളെ സൂചിപ്പിച്ച് കൊണ്ട് എന്റെ പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു,
പ്രപഞ്ചദൃഷ്ടാന്തങ്ങളിലൂടെ, അതായത് സൂര്യ-ചന്ദ്രന്മാരുടെ കര്‍മഗതി ക്രമത്തിലൂടെ, മഴയിലൂടെ, പര്‍വതങ്ങളിലൂടെ, സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പരസ്പരാനുരാഗത്തിലൂടെ, ഒക്കെ പ്രപഞ്ച സൃഷ്ടാവിന്റെ മഹിമാതിരേകങ്ങളെ കണ്ടറിയണം എന്ന് വിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നുണ്ട്.
കാണുന്ന പ്രപഞ്ചത്തിലൂടെ കാണാത്ത സര്‍വേശ്വര മഹിമയെ സ്മരിക്കുക എന്ന ഖുറാനികമായ ദൃഷ്ടാന്ത വാദത്തെ തന്നെയാണ് ഹിന്ദുക്കള്‍ വിഗ്രഹാരാധനയിലൂടെ നടപ്പാക്കുന്നത്.
ഹിന്ദു കാണുന്ന പ്രപഞ്ചത്തെ കാണാത്ത സര്‍വേശ്വര സ്മരണയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ കണ്ടെത്തിയ കലാപരമായ തന്ത്രമാണ് കാവുകളും ക്ഷേത്രങ്ങളും വിഗ്രഹാരാധനകളും.
ഒരു ഹിന്ദുവും കല്ലിനെ ആരാധിക്കുന്നില്ല. കാണാവുന്ന കല്ലിനെ കാണാനാകാത്ത സര്‍വേശ്വര സ്മരണയുണര്‍ത്തുവാനുള്ള ഉപാധിയാക്കുക മാത്രമാണ് ഹിന്ദു ചെയ്യുന്നത്. കാണുന്ന സഹോദരനെ സ്‌നേഹിക്കാത്തവന് കാണാത്ത ദൈവത്തെ സ്‌നേഹിക്കാനാവില്ല എന്ന് ഇക്കാര്യം വിശുദ്ധ ബെബിളിലും പറഞ്ഞിട്ടുണ്ട്.
ഹിന്ദു കാണുന്ന പ്രപഞ്ചത്തെ കാണാത്ത സര്‍വേശ്വര സ്മരണയ്ക്ക് ഉപയോഗപ്പെടുത്തുവാന്‍ കണ്ടെത്തിയ കലാപരമായ തന്ത്രമാണ് കാവുകളും ക്ഷേത്രങ്ങളും വിഗ്രഹാരാധനകളും.
ഇനി ഹിന്ദു കല്ലിനെ തന്നെയാണ് ആരാധിക്കുന്നതെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെയും അതില്‍ തെറ്റില്ല. എന്തെന്നാല്‍ കല്ലൊരു നിസ്സാര വസ്തുവല്ല. കാരണം കല്ലിനെ ഉണ്ടാക്കാന്‍ മനുഷ്യന് കഴിവില്ല.
മനുഷ്യന് കല്ലുകൊണ്ട് വീടുണ്ടാക്കുവാന്‍ കഴിയും; മതിലുണ്ടാക്കാന്‍ കഴിയും, മസ്ജിദുകളും ക്ഷേത്രങ്ങളും ചര്‍ച്ചുകളും, വിഹാരങ്ങളും, സിന ഗോഗുകളും നാനാവിധ ശില്‍പ്പങ്ങളും മറ്റും മറ്റും ഉണ്ടാക്കുവാന്‍ കഴിയും.
പക്ഷേ, മനുഷ്യന് ഒരു കഷണം കല്ല് ഉണ്ടാക്കാന്‍ ആവില്ല. മനുഷ്യന് ഉണ്ടാക്കാന്‍ കഴിയാത്തതിനെ ആരാധിക്കല്‍ ഒരു പോഴത്തരമല്ല. ദൈവാരാധന പോഴത്തരമാകാത്തത് ദൈവത്തെ മനുഷ്യന് ഉണ്ടാക്കാന്‍ ആവില്ലെന്നതിനാലാണല്ലോ”.
പിന്നീട് പ്രസ്തുത മുസ്‌ലീം പണ്ഡിതന്‍ ഞാന്‍ വിളിച്ചാല്‍ ഫോണെടുക്കാതെയായി. അദ്ദേഹം ആ മതസൗഹാര്‍ദ്ദ സദസ്സിലെ പ്രസംഗങ്ങള്‍ അത്രയും ഒരു ഡി.വി.ഡിയായി പുറത്തിറക്കി പ്രചരിപ്പിച്ചിരുന്നു. അതില്‍ വിഗ്രഹാരാധനയെ സംബന്ധിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ മുറിച്ച് നീക്കിയാണ് എന്റെ പ്രസംഗം ചേര്‍ത്തിരിക്കുന്നത്.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ വിവേകാനന്ദ സ്വാമികളുടെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസര്‍ ദക്ഷിണേശ്വരം കാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഒരു വിഗ്രഹാരാധകന്‍ എന്ന് സമാന്യ നിലയില്‍ പറയാം.
ഇക്കാര്യം ഇവിടെ സൂചിപ്പിച്ചത് വിഗ്രഹാരാധന മതപണ്ഡിതര്‍ക്കിടയില്‍ ഇപ്പോഴും സജീവമായിരിക്കുന്ന ഒരു സംവാദ പ്രമേയമാണെന്ന് കാണിക്കുവാനാണ്. വിഗ്രഹാരാധനയോടുള്ള എതിര്‍പ്പുകള്‍ പോലും ഫലത്തില്‍ തെളിയിക്കുന്നത് വിഗ്രഹാരാധനയുടെ പ്രഭാവത്തെയാണ്. ഈ പശ്ചാത്തലത്തില്‍ യുഗപ്രാഭവാനായ സ്വാമി വിവേകാനന്ദന് വിഗ്രഹാരാധനയെ കുറിച്ച് എന്തായിരുന്നു നിലപാടെന്നറിയുന്നത് സമുചിതമായിരിക്കുമല്ലോ.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ വിവേകാനന്ദ സ്വാമികളുടെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസര്‍ ദക്ഷിണേശ്വരം കാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഒരു വിഗ്രഹാരാധകന്‍ എന്ന് സമാന്യ നിലയില്‍ പറയാം.
ആ വിഗ്രഹാരാധകന്റെ കാല്‍ ചുവടിലിരുന്നാണ് സ്വാമി വിവേകാനന്ദന്‍ എന്ന ബ്രഹ്മസമാജാംഗമായിരുന്ന വിഗ്രഹാരാധകനല്ലാത്ത ചെറുപ്പക്കാരന്‍ ആദ്ധ്യാത്മികത എന്തെന്ന് അനുഭവിച്ചറിഞ്ഞ് അഭ്യസിച്ചത്.
കുരിശ് കാണുമ്പോള്‍ ” നിന്ദിതരുടെയും പീഡിതരുടെയും അധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും” മോചനത്തിന് വേണ്ടി പ്രയത്‌നിച്ച യേശുക്രിസ്തുവിനെ ഓര്‍മിക്കുവാന്‍ മനുഷ്യമനസ്സിന് കഴിയുമെങ്കില്‍ ആ ത്യാഗസ്മരണ തന്നെ സമൃത്ക്കര്‍ഷകരമാകുമെങ്കില്‍ കല്ലിലോ ലോഹത്തിലോ മരത്തിലോ പണി തീര്‍ത്ത വിഗ്രഹങ്ങള്‍ കാണുമ്പോള്‍ സാമാന്യ ജനതയ്ക്ക് വിശ്വപ്രപഞ്ചമായി പ്രവര്‍ത്തിക്കുന്ന ഈശ്വരശക്തിയുടെ സ്മരണയുണ്ടാവുകയില്ലെന്നോ അത്തരം സ്മരണകള്‍ ഉണ്ടാകുന്നത് മനുഷ്യോത്ക്കര്‍ഷത്തിന് വഴിയരുളുകയില്ലെന്നോ നാം എങ്ങനെ ശഠിക്കും?
അതിനാല്‍ വിഗ്രഹാരാധനയെ ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയെ പോലെ അപ്പാടെ തള്ളിപ്പറയുന്ന നിലപാടുകളൊന്നും വിവേകാനന്ദ സ്വാമികളില്‍ നിന്നുണ്ടായില്ല. വിവേകാനന്ദന്‍ വിഗ്രഹാരാധനയെ പറ്റി പറഞ്ഞ പ്രധാനമായ വാക്യം ഇതാണ്,
“ആയിരം വര്‍ഷത്തിലൊരിക്കല്‍ ഒരു ശ്രീരാമകൃഷ്ണപരമഹംസരെ സൃഷ്ടിക്കുവാന്‍ വിഗ്രഹാരാധന വഴിയൊരുക്കുമെങ്കില്‍ നാം അതിനെ അവമതിക്കരുത്.” ഈ നിലപാടില്‍ ചരിത്രപരമായ ശരിയുടെ ഒരു മുഴക്കമുണ്ട്.
കുരിശ് കാണുമ്പോള്‍ ” നിന്ദിതരുടെയും പീഡിതരുടെയും അധ്വാനിക്കുന്നവരുടേയും ഭാരം ചുമക്കുന്നവരുടേയും” മോചനത്തിന് വേണ്ടി പ്രയത്‌നിച്ച യേശുക്രിസ്തുവിനെ ഓര്‍മിക്കുവാന്‍ മനുഷ്യമനസ്സിന് കഴിയുമെങ്കില്‍ ആ ത്യാഗസ്മരണ തന്നെ സമൃത്ക്കര്‍ഷകരമാകുമെങ്കില്‍ കല്ലിലോ ലോഹത്തിലോ മരത്തിലോ പണി തീര്‍ത്ത വിഗ്രഹങ്ങള്‍ കാണുമ്പോള്‍ സാമാന്യ ജനതയ്ക്ക് വിശ്വപ്രപഞ്ചമായി പ്രവര്‍ത്തിക്കുന്ന ഈശ്വരശക്തിയുടെ സ്മരണയുണ്ടാവുകയില്ലെന്നോ അത്തരം സ്മരണകള്‍ ഉണ്ടാകുന്നത് മനുഷ്യോത്ക്കര്‍ഷത്തിന് വഴിയരുളുകയില്ലെന്നോ നാം എങ്ങനെ ശഠിക്കും?
നാം ഉപയോഗിക്കുന്ന ഏതൊരു ഭാഷയിലേയും ലിപി സമ്പ്രദായം പോലും വിഗ്രഹാരാധനയല്ലേ? നാം അനുഭവിക്കുന്ന അമ്മയെ അല്ലെ “അമ്മ” എന്ന വാക്കെഴുതി കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത്.
നാം ഉപയോഗിക്കുന്ന ഏതൊരു ഭാഷയിലേയും ലിപി സമ്പ്രദായം പോലും വിഗ്രഹാരാധനയല്ലേ? നാം അനുഭവിക്കുന്ന അമ്മയെ അല്ലെ “അമ്മ” എന്ന വാക്കെഴുതി കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത്.
അതിനാല്‍ വിഗ്രഹാരാധനയെ കുറിച്ച് കുറേകൂടി ഉദാരവും ചരിത്രപരവും മന:ശാത്രപരവുമായ സൂക്ഷ്മതകളോട് കൂടിയതുമായ സമീപനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. ഇനി അതിനൊന്നും കഴിയുന്നില്ലെങ്കില്‍ പോലും വിഗ്രഹാരാധനയെ നിന്ദിക്കാതിരിക്കുവാനുള്ള ജനാധിപത്യപരമായ സാമാന്യ മര്യാദയെങ്കിലും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവര്‍ വിഗ്രഹാരാധകരായ സാധാരണ ജനങ്ങളോട് അഥവാ ഭക്ത ജനങ്ങളോട് ദീക്ഷിക്കേണ്ടതുണ്ട്.
ഇത്തരമൊരു സാമാന്യ മര്യാദ പുലര്‍ത്തുവാന്‍ വിശുദ്ധ ഖുറാന്‍ പോലും വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത് കാണാം. “അല്ലാഹുവിന് പുറമേ അവ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കുന്നതിന് അത് കാരണമായേക്കും. അപ്രകാരം ഒരു വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു.”(വി.ഖു. അധ്യായം 8, സൂക്തം 108).
ഇത്തരമൊരു സാമാന്യ മര്യാദയോടുകൂടി ഹിന്ദുക്കള്‍ സമാരാധ്യമായി കരുതുന്ന വിഗ്രങ്ങളെ കണക്കാക്കുവാന്‍ ഹിന്ദുക്കളിലേയും ഹിന്ദുമതത്തിന് പുറത്തുള്ളവരിലേയും വിഗ്രഹാരാധകരല്ലാത്തവര്‍ വിശാലത കാണക്കുമ്പോഴേ സ്പര്‍ദ്ധാ കാലുഷ്യങ്ങള്‍ ഇല്ലാത്ത സമൂഹ സുസ്തിതി ഉണ്ടാവൂ എന്നായിരുന്നു വിവേകാനന്ദന്റെ നിലപാട്. അതിനാല്‍ അദ്ദേഹം വിഗ്രഹാരാധാനയെ ഭള്ളു പറഞ്ഞില്ല.
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)
ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)
സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)
വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍ (ഭാഗം:11)
വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)
വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)
മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)
മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)
സംവരണവും വിവേകാനന്ദ മതവും(ഭാഗം:16)