| Friday, 8th March 2013, 5:09 pm

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാറല്‍ മാക്‌സും, സിഗമണ്ട് ഫ്രോയിഡും, ചാള്‍സ് ഡാര്‍വിനും, സിമോന്‍ദബുവ്വേയും ഒക്കെ മോശം മനുഷ്യനാണ്.; മഹാത്മാഗാന്ധി മാത്രമാണ് നല്ല മനുഷ്യന്‍ എന്നൊക്കെ വാദിക്കുന്ന ഒരു ജോസഫേട്ടന്‍ ഞങ്ങളുടെ നാട്ടിലുണ്ട്. അയാള്‍ ഒരു മതഭ്രാന്തനാണ്. എന്തെന്നാല്‍ മാര്‍ക്‌സും, ഫ്രോയിഡും, ചാള്‍സ് ഡാര്‍വിനും, സിമോന്‍ദബുവ്വേയും ഒക്കെ മോശം മനുഷ്യരാണ് എന്ന് ജോസഫേട്ടന്‍ വിലയിരുത്തുന്നത് അവരൊക്കെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന വിനോദങ്ങള്‍ ഉള്ളവരായിരുന്നു എന്നതിനാലാണ്.!


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

“ഞാന്‍ പിടിച്ച മുയലിന് കൊമ്പ് നാല്” എന്ന മട്ടിലുള്ള ഏതൊരു സമീപനത്തേയും വിവരദോഷത്തിന്റെ മതഭ്രാന്ത് എന്ന നിലയില്‍ കണ്ടിരുന്ന സന്യാസി ശ്രേഷ്ഠനാണ് സ്വാമി വിവേകാനന്ദന്‍!

ചിക്കാഗോ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞ കൂപമണ്ഡൂകത്തിന്റെ (പൊട്ടകിണറ്റില്‍ കഴിയുന്ന തവളയുടെ) കഥ തന്നെ അദ്ദേഹം മതപരമായ സങ്കുചിത തത്വങ്ങളേയോ പിടി വാദങ്ങളേയോ തരിച്ചും അംഗീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ്.

പള്ളിയില്‍ ജനിക്കുന്നത് കൊള്ളാം പക്ഷേ അവിടെ തന്നെ കിടന്നു ചാകുന്നത് നന്നല്ല എന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രഖ്യാപനവും ചിന്തനീയമാണ്.! ബഹുഭൂരിപക്ഷവും ക്രൈസ്തവരായ അമേരിക്കയില്‍ വെച്ചാണ് സ്വാമി വിവേകാനന്ദന്‍ ക്രൈസ്തവ മത സങ്കുചിതതത്വത്തിനെതിരെ മേല്‍പറഞ്ഞ പ്രസ്ഥാവന നടത്തിയത്.[]

അദ്ദേഹത്തിന്റെ പ്രസ്ഥാവനയെ “അമ്പലത്തില്‍ ജനിക്കുന്നത് കൊള്ളാം എന്നാല്‍ അവിടെ കിടന്ന് തന്നെ ചാകുന്നത് നന്നല്ല” എന്നിങ്ങനെ ഇന്നത്തെ അമ്പലമാത്ര ആദ്ധ്യാത്മികതയേയും ഹിന്ദുത്വത്തേയുംനോക്കി പരാവര്‍ത്തനം ചെയ്തു പറഞ്ഞാലും തെറ്റാവില്ല.

എന്തായായലും വിവേകാന്ദന്‍ എല്ലാ സങ്കോചങ്ങള്‍ക്കും അഥവാ മതഭ്രാന്തുകള്‍ക്കും എതിരായിരുന്നു. എന്താണ് മതഭ്രാന്ത് എന്നും അതിന്റെ ദോഷങ്ങള്‍ എന്താണെന്നും ചൂണ്ടികാണിച്ചുകൊണ്ട് ഹാസ്യരസസമ്പുഷ്ഠവും ആലോചനാ നിര്‍ഭരവുമായ ഒരു ലേഖനം തന്നെ വിവേകാനന്ദ സ്വാമികള്‍ എഴുതിയിട്ടുണ്ട്.

അതില്‍ തന്റെ ശീലം മാത്രം ശരിയായ ശീലം, തന്റെ വസ്ത്രധാരണം മാത്രം ശരിയായ വസ്ത്രധാരണം തുടങ്ങിയ എല്ലാതരം സമീപനങ്ങളും “എന്റെ മതം മാത്രം സത്യമതം ” എന്ന നിലപാട് പോലെ തന്നെ മതഭ്രാന്താണെന്നാണ്  വിവേകാന്ദന്‍ സമര്‍ത്ഥിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ അവതരണ രീതി പരിചയപ്പെടുത്തുവാന്‍ ഇവിടെ ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം…”മതഭ്രാന്തന്‍മാര്‍ പലതരത്തിലുണ്ട്. ചിലര്‍ വീഞ്ഞ് മതഭ്രാന്തരും ചിലര്‍ ചുരുട്ട് ഭ്രാന്തരുമാണ്.

സ്ത്രീകള്‍ സാധാരണയായി ഈ മതഭ്രാന്തുള്ളവരാണ്….ഭാരതത്തില്‍ ചില മതഭ്രാന്തന്മാരുണ്ട്. അവരുടെ വിചാരം ഒരു സ്ത്രീ ഭര്‍ത്താവ് മരിച്ചിട്ട് വീണ്ടും വിവാഹം ചെയ്യാന്‍ കഴിഞ്ഞാല്‍ അത് സര്‍വ്വ തിന്മകളേയും ചികിത്സിക്കുമെന്നാണ്..

ഇതാണ് മതഭ്രാന്ത്. ഞാനൊരു ബാലനായിരുന്നപ്പോള്‍ വിചാരിച്ചു, കര്‍മ്മത്തിലെ ഒരു മുഖ്യഘടകമാണ് മതഭ്രാന്ത് എന്ന്. എന്നാല്‍ എനിയ്ക്ക് പ്രായം കൂടും തോറും അങ്ങനെയല്ലെന്ന് ഞാന്‍ കണ്ടെത്തുന്നു… നൂറ്റുക്കു തൊണ്ണൂറ്റൊമ്പതും മതഭ്രാന്തന്മാര്‍ക്ക് കരളിന് കേടുണ്ടായിരിക്കണം;

അല്ലെങ്കിലവര്‍ ദഹനക്കേടനുഭവിക്കുന്നവരോ വല്ല തരത്തിലും രോഗികളോ ആയിരിക്കണം. ക്രമേണ വൈദ്യന്മാര്‍ തന്നെ കണ്ടുപിടിക്കും മതഭ്രാന്ത് ഒരു രോഗമാണെന്ന്. ഞാനതു ധാരാളം കണ്ടിട്ടുണ്ട്്. ഭഗവാന്‍ അതില്‍ നിന്നും രക്ഷിക്കട്ടെ.”(വി.സാ.സ വാള്യം 7 പേജസ് 488,489).

കാറല്‍ മാക്‌സും, സിഗമണ്ട് ഫ്രോയിഡും, ചാള്‍സ് ഡാര്‍വിനും, സിമോന്‍ദബുവ്വേയും ഒക്കെ മോശം മനുഷ്യനാണ്.; മഹാത്മാഗാന്ധി മാത്രമാണ് നല്ല മനുഷ്യന്‍ എന്നൊക്കെ വാദിക്കുന്ന ഒരു ജോസഫേട്ടന്‍ ഞങ്ങളുടെ നാട്ടിലുണ്ട്.

അയാള്‍ ഒരു മതഭ്രാന്തനാണ്. എന്തെന്നാല്‍ മാര്‍ക്‌സും, ഫ്രോയിഡും, ചാള്‍സ് ഡാര്‍വിനും, സിമോന്‍ദബുവ്വേയും ഒക്കെ മോശം മനുഷ്യരാണ് എന്ന് ജോസഫേട്ടന്‍ വിലയിരുത്തുന്നത് അവരൊക്കെ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന വിനോദങ്ങള്‍ ഉള്ളവരായിരുന്നു എന്നതിനാലാണ്.!

മൂക്ക് സൂര്യനെ ശത്രുവായി കാണുന്ന മട്ടിലുള്ള ഇത്തരം നിലപാടുകള്‍ “മതഭ്രാന്തു” തന്നെ… “എന്റെ മതം മാത്രം സത്യമതം” എന്ന നിലപാടിനോളം  തന്നെ മാനവ ജീവിത സൈ്വര്യം നശിപ്പിക്കുന്നതില്‍ ഇത്തരം മതഭ്രാന്തുകള്‍ക്ക് വല്ലാത്ത പങ്കുണ്ട്! ഇത്തരം മതഭ്രാന്തുകള്‍ക്കെല്ലാം വിവേകാനന്ദന്‍ എതിരായിരുന്നു; എന്തെന്നാല്‍ മാനവ ജീവിത സൈ്വരം ആഗ്രഹിച്ച മനുഷ്യനായിരുന്നു അദ്ദേഹം!

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

We use cookies to give you the best possible experience. Learn more