വിവേകാനന്ദ വിചാരം /സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
വിവേകാനന്ദന് ശ്രീ യേശുവിനോട് അങ്ങേയറ്റത്തെ ആദരവുണ്ടായിരുന്നു. നിന്ദിതരുടേയും പീഡിതരുടേയും അദ്ധ്വാനിക്കുന്നവരുടേയും കൂടെ നിന്ന ശ്രീ യേശുദേവന്റെ ഹൃദയ കാരുണ്യത്തെ ശ്രീ ശങ്കരാചാര്യരുടെ ശൂദ്രര്‍ക്ക് വിദ്യ നിഷേധിക്കുന്നതിനുള്ള ഹൃദയശൂന്യമായ തര്‍ക്ക പാടവത്തേക്കാള്‍ വിവേകാനന്ദന്‍ വിലമതിച്ചിരുന്നു.
ഇതിന് ഉപോദ്ബലകമായ ഒരു സംഭവം വിവേകാനന്ദ ജീവിതത്തില്‍ ഉണ്ട്. ഭാരതത്തില്‍ പരമ്പര പരമ്പരയായി നിലനിന്ന് വരുന്ന ഒരു നിഷ്ഠയുണ്ട്. സന്ന്യാസ പ്രത ദീക്ഷ എടുക്കുവാന്‍ തീരുമാനിച്ചവര്‍ ഏറെക്കുറെ ഇന്നും അത് പരിപാലിച്ച് വരുന്നുണ്ട്. മഹാശിവരാത്രി ദിവസം സന്ന്യാസ പ്രത ദീക്ഷ എടുക്കുക എന്നതാണത്.[]
എന്നാല്‍ നരേന്ദ്രനാഥ ദത്ത് എന്ന കാര്യസ്ഥനായ ബംഗാളി യുവാവ് സന്ന്യാസപ്രതദീക്ഷ സ്വീകരിക്കുന്നത് ക്രിസ്തുമസ്സ് ദിനത്തിലാണ്. ലോക നമ്മയ്ക്ക് വേണ്ടി കുരിശ്ശെടുത്ത ത്യാഗിവര്യനായ യേശുദേവന്റെ സ്മരണയാല്‍ ലോകമാസകലം നിറഞ്ഞു നില്‍ക്കുന്ന ക്രി്‌സ്തുജയന്തി ദിനത്തേക്കാള്‍ ഉചിതവും പവിത്രവുമായ മറ്റേത് ദിനമുണ്ട് സന്ന്യാസ ദീക്ഷയ്ക്ക് എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ശ്രീരാമകൃഷ്ണപരമ ഹംസരുടെ മറ്റ് അന്ത: രംഗ ശിഷ്യന്‍മാര്‍ക്കൊപ്പം വരാഹ മഘം എന്നറിയപ്പെട്ടിരുന്ന പഴകി ദ്രവിച്ചതും പ്രേതഭവനമെന്ന പേരില്‍ ബഹുജനങ്ങള്‍ പേടിച്ചിരുന്നതുമായ കല്‍ക്കത്തയിലെ ഒരു പുരയിടത്തില്‍ വെച്ച് സന്ന്യാസ പ്രത ദീക്ഷ എടുക്കുന്നത്.
ക്രിസ്തുമസ്സ് ദിനത്തില്‍ സന്ന്യാസ പ്രത ദീക്ഷനായ ഒരേയൊരു ഹൈന്ദവ സന്ന്യാസി ഒരു പക്ഷേ വിശ്വവിശ്രുതനായ സ്വാമി വിവേകാനന്ദന്‍ മാത്രമായിരിക്കും. അത്തരത്തില്‍ ആഴമേറിയ ഒരു ആത്മബന്ധം വിവേകാനന്ദ സന്ന്യാസത്തിന് ക്രിസ്തുദേവനുമായുണ്ട്.
അതുകൊണ്ട് തന്നെ വിവേകാനന്ദന്‍ വേദാന്ത ദര്‍ശനങ്ങള്‍ ക്രിസ്തുവചനങ്ങളിലൂടെ വിശദീകരിച്ചപ്പോള്‍ യൂറോപ്യര്‍ക്ക് അത് ഹൃദ്യങ്ങളായി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബൈബിളിന്റെ ദാര്‍ശനികമായ ആഴം ആധുനിക യൂറോപ്യര്‍ അനുഭവിച്ചത് പള്ളികളില്‍ സ്ഥിരം നടന്ന് വന്നിരുന്ന പാതിരി പ്രസംഗങ്ങളിലൂടെയായിരുന്നില്ല. മറിച്ച വിവേകാനന്ദനിലൂടെ ആയിരുന്നു. ധാരാളം ക്രിസ്തുമത ദേവാലയങ്ങളില്‍ വിവേകാനന്ദന്‍ പ്രസംഗിച്ചിട്ടുണ്ട്.
നരേന്ദ്രനാഥ ദത്ത് എന്ന കാര്യസ്ഥനായ ബംഗാളി യുവാവ് സന്ന്യാസപ്രതദീക്ഷ സ്വീകരിക്കുന്നത് ക്രിസ്തുമസ്സ് ദിനത്തിലാണ്.
ഇന്ന് നാം വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം എന്ന ഗ്രന്ഥപരമ്പര വഴിയായി വായിച്ചറിയുന്ന വിവേകാനന്ദച്ചിന്തകളില്‍ മുക്കാല്‍ ഭാഗത്തിലേറെയും ഗുഡ്‌വിന്‍ എന്ന ക്രിസ്തുമതസ്ഥനായ യുവാവ് ഇംഗ്ലീഷ് ചുരുക്കെഴുത്തില്‍ രേഖപ്പെടുത്തി എടുത്തവയാണ്. ഗുഡ്‌വിന്‍ അത് ചെയ്തില്ലായിരുന്നെങ്കില്‍ നമുക്ക് അനുഭവിക്കുവാന്‍ ലഭിക്കുമായിരുന്ന വിവേകാനന്ദ സാഹിത്യം വളരെ കുറഞ്ഞുപോയേനെ.
ഇങ്ങനെ നാനാവിധത്തില്‍ വിവേകാനന്ദ ജീവിത്തിനും സാഹിത്യത്തിനും ക്രിസ്തുദേവനോടും ക്രൈസ്തവരോടും കടപ്പാടുണ്ട്.
തോമസ്സ് അക്വീനാസ് എന്ന ക്രൈസ്തവ ദൈവ മീംമാംസകന്റെ (imitation of chrits) ക്രിസ്ത്വാനുകരണം എന്ന ഗ്രന്ഥം ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ എഴുതിയ ആമുഖത്തില്‍ വിവേകാനന്ദന്‍ താക്കീതിന്റെ ഭാഷയില്‍ പറയുന്നു. “”അന്ധമായ മതഭ്രാന്തിന്റെ ലഹരിയില്‍ ഈ പുസ്തകത്തതെ അതൊരു ക്രിസ്ത്യാനിയുടെ പുസ്തകമായത് കൊണ്ട് നിസ്സാരമായിത്തള്ളാന്‍ ശ്രമിച്ചേക്കാവുന്ന എന്റെ നാട്ടകാരോട് ഞാന്‍ വൈശേഷിക ദര്‍ശനത്തില്‍ നിന്ന് ഒരു സൂത്രം ഉദ്ധരിക്കാം, അല്ലാതെ കൂടുതലായൊന്നും പറയുന്നില്ല. സൂത്രം ഇതേ്രത “ആപ്‌തോപദേശ വാക്യം ശബ്ദച സിദ്ധ പുരുഷന്മാരുടെ വാക്കുകള്‍ക്ക് ഒരു പ്രാമാണിക ശക്തിയുണ്ടെന്നാണിതിനര്‍ത്ഥം. സാങ്കേതികമായി ഇതിനെ ശബ്ദ പ്രമാണം എന്ന് പറയുന്നു. ഭാഷ്യകാരനായ ജൈമിനി മഹര്‍ഷി പറയുന്നത് അത്തരം ആപ്ത പുരുഷന്‍മാര്‍ ആര്യരുടേയും മ്ലേച്ഛരുടേയും ഇടയില്‍ ജനിച്ചേക്കാം എന്നാണ് ( വി.സാ.സ: വോള്യം 7 പേജ് 562 ) ഇവ്വിധത്തില്‍ ക്രിസ്തുമസാരത്തെ ഉള്‍ക്കൊണ്ട വിശാല ബുദ്ധിയായ വിവേകാനന്ദന്‍ ഒറീസ്സയില്‍ ക്രൈസ്തവരോട് ലക്ഷ്മണാനന്ദയും കൂട്ടരും ചെയ്തത് ചെയ്താലേ ഹിന്ദുവാകൂ എന്ന് കരുതാനിടയില്ലെന്നെങ്കിലും നാം തിരിച്ചറിയണം.
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)