ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ വലിയ വിജയത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് നടന് വിവേക് ഒബ്റോയ്. മോദിയുടെ പേരിലുള്ള ഡിറ്റര്‍ജന്റ് മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷ പാര്‍ട്ടികളെ തുടച്ചുനീക്കുന്ന മീ ഷെയര്‍ ചെയ്താണ് പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘മോദിയെ വെറുക്കുന്ന സമയം കൊണ്ട് ഭാരതത്തെ സ്നേഹിക്കൂ’വെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു. വിവേക് ഒബ്റോയ് നായകനാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പി.എം മോദി എന്ന സിനിമയുടെ റിലീസ് 24ാം തിയ്യതി നടക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചുള്ള തന്റെ ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് വിവേക് ഒബ്റോയി പറഞ്ഞിരുന്നു. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് ‘വൈകാരികമായ അനുഭവം’ നല്‍കാനും സംവിധായകന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ടെന്നും വിവേക് ഒബ്റോയി പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു വിവേകിന്റെ പ്രതികരണം.
പിഎം നരേന്ദ്രമോഡിയെന്ന ചിത്രത്തിന്റെ ട്രെയ്ലറുകള് ഇറങ്ങിയ സമയത്ത് തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മോഡിയുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല പല രംഗങ്ങളും എന്നായിരുന്നു പ്രധാന വിമര്‍ശനം. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് വിവേക് ഒബ്റോയിയുടെ പ്രതികരണം.