|

എവിടെ പോയാലും ബോബി എന്ന വിളികേള്‍ക്കാം, അവിടെയൊരു മല്ലു ഉണ്ടെന്ന് അപ്പോള്‍ മനസിലാകും: വിവേക് ഒബ്രോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഇയര്‍ ടോപ്പറായിരുന്നു. ചിത്രത്തില്‍ വില്ലനായ ബോബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു. വിവേകിന്റെ മോളിവുഡ് എന്‍ട്രി കൂടിയായിരുന്നു ലൂസിഫര്‍.

ബോബി എന്ന വിമല്‍ നായരായാണ് വിവേക് ചിത്രത്തില്‍ എത്തിയത്. ആദ്യ മലയാള സിനിമയിലൂടത്തെന്നെ പ്രേക്ഷക ശ്രദ്ധ നേടാന്‍ വിവേകിനായി. ഇപ്പോള്‍ ബോബിയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും സംസാരിക്കുകയാണ് വിവേക് ഒബ്രോയ്. എവിടെ പോയാലും ബോബി എന്ന വിളി കേള്‍ക്കാമെന്നും അപ്പോള്‍ ഏതോ ഒരു മലയാളി തന്റെ പുറകിലുണ്ടാകുമെന്ന് മനസിലാകുമെന്നും വിവേക് ഒബ്രോയ് പറയുന്നു.

കമ്പനി എന്ന സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഫാന്‍ബോയ് നോക്കുന്നതുപോലെ നോക്കി നിന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോബി എന്ന് വിളിക്കുന്നത് കേട്ടാല്‍ തന്നെ എനിക്ക് മനസിലാകും എന്റെ പുറകില്‍ ഒരു മല്ലു ഉണ്ടെന്ന്

‘ഞാന്‍ എവിടെ പോയാലും ആരെങ്കിലും ഒരാള്‍ ബോബി എന്ന് വിളിക്കുന്നുണ്ടാകും. ബോബി എന്ന് വിളിക്കുന്നത് കേട്ടാല്‍ തന്നെ എനിക്ക് മനസിലാകും എന്റെ പുറകില്‍ ഒരു മല്ലു ഉണ്ടെന്ന്. ഞാന്‍ തിരിഞ്ഞ് നിന്നിട്ട് സുഖമാണോ എന്ന് ചോദിക്കും. അവര്‍ വളരെ സന്തോഷത്തോടെ സുഖമാണെന്ന് പറയും.

കമ്പനി എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ 24 വയസുള്ള ഒരു കുട്ടിയായിരുന്നു. ഷോട്ട് തുടങ്ങുന്നതിന് മുമ്പ് വരെ ലാലേട്ടന്‍ വളരെ നോര്‍മലായയിട്ടുള്ള ഒരു കോമണ്‍മാനെ പോലെയാണ്. ഷോട്ട് തുടങ്ങി സംസാരിക്കുന്നതിന്റെ ഇടയില്‍ ഒരു പേപ്പര്‍ വെയ്റ്റ് എടുത്ത് കറക്കുന്നുണ്ട്. ഡയലോഗും ആ ആക്ടിവിറ്റിയും സിങ്ക് ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്.

ന്തൊരു ജീനിയസാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി

ഞാന്‍ അത് കണ്ട് അത്ഭുതത്തോടെ നോക്കിനിന്നു. എന്തൊരു ജീനിയസാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. അടുത്ത ഡയലോഗ് പറയേണ്ടത് ഞാനാണ്. ക്യാമറ എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ ഒരു ഫാന്‍ ബോയിയെ പോലെ അദ്ദേഹത്തെ തന്നെ നോക്കികൊണ്ടിരിക്കുകയാണ്,’ വിവേക് ഒബ്രോയ് പറയുന്നു.

Content Highlight: Vivek Oberoi Talks About Lucifer Movie And Mohanlal

Latest Stories

Video Stories