മുംബൈ: സിനിമയുടെ പ്രെമോഷനായി വിവിധ കാര്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ചെയ്യാറുണ്ട്. സിനിമയുടെ കഥയ്ക്ക് അനുസരിച്ച് പരിപാടികളോ മത്സരങ്ങളോ ഒക്കെയാണത്.
ഇപ്പോഴിതാ പുതിയ പ്രെമോഷന്‍ രീതിയുമായി എത്തിയിരിക്കുകയാണ് നടന്‍ വിവേക് ഒബ്‌റോയ്. വിവേക് നായകനായി അഭിനയിച്ച പി.എം നരേന്ദ്രമോദി എന്ന സിനിമയ്ക്കായി ചായയടിച്ചാണ് വിവേകിന്റെ പ്രെമോഷന്‍ പരിപാടി.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ മുംബൈയിലെ ഒരു തിയേറ്ററിലായിരുന്നു വിവേകിന്റെ ചായയടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പി.എം മോദി കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ചുള്ള തന്റെ ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് വിവേക് ഒബ്‌റോയി പറഞ്ഞിരുന്നു. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് ‘വൈകാരികമായ അനുഭവം’ നല്‍കാനും സംവിധായകന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും വിവേക് ഒബ്‌റോയി പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിവേകിന്റെ പ്രതികരണം.
പിഎം നരേന്ദ്രമോഡിയെന്ന ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ ഇറങ്ങിയ സമയത്ത് തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മോഡിയുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല പല രംഗങ്ങളും എന്നായിരുന്നു പ്രധാന വിമര്‍ശനം. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് വിവേക് ഒബ്‌റോയിയുടെ പ്രതികരണം.