ന്യദല്‍ഹി: നടന്‍ വിവേക് ഒബ്രോയിയുടെ മുംബൈയിലെ വസതിയില്‍ പൊലീസ് പരിശോധന. വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരന്‍ ആദിത്യ ആല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു പൊലീസ് പരിശോധന നടത്തിയത്.
‘ആദിത്യ ആല്‍വ ഒളിവിലാണ്. വിവേക് ഒബ്‌റോയ് അദ്ദേഹത്തിന്റെ ബന്ധുവാണ്, അതുകൊണ്ട് തന്നെ ആല്‍വ ഇവരുടെ വീട്ടില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു. അത് ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടതായുണ്ടായിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോടതി വാറണ്ട് ലഭിക്കുകയും ക്രൈംബ്രാഞ്ച് സംഘം മുംബൈയിലെ വസതിയില്‍ പരിശോധനയ്ക്കായി എത്തുകയുമായിരുന്നു’ ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
ബെംഗളൂരുവിലെ ആദിത്യ അല്‍വയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗാല്‍റാനി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക