ബാലകോട്ട് ആക്രമണത്തെ കുറിച്ച് വിവേക് ഒബ്രോയുടെ സിനിമ; എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം സിനിമ തരുമെന്ന് ഒബ്രോയ്
national news
ബാലകോട്ട് ആക്രമണത്തെ കുറിച്ച് വിവേക് ഒബ്രോയുടെ സിനിമ; എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം സിനിമ തരുമെന്ന് ഒബ്രോയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 4:41 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പറഞ്ഞ ‘പി.എം നരേന്ദ്രമോദി’ എന്ന സിനിമയ്ക്ക് ശേഷം ബാലാകോട്ട് ആക്രമണത്തിന്റെ കഥ പറയുന്ന സിനിമയുമായി വിവേക് ഒബ്രോയ്. ‘ബാലാകോട്ട്: ദ ട്രൂ സ്‌റ്റോറി’ എന്ന പേരിലാണ് സിനിമ.

ബാലാകോട്ട് ആക്രമണം സംബന്ധിച്ച് നിലവിലുള്ള എല്ലാ സംശയങ്ങള്‍ക്കും സിനിമ മറുപടി നല്‍കുമെന്ന് ഒബ്രോയ് പറഞ്ഞു. 2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സിനിമ ആഗ്ര, ദല്‍ഹി, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

‘പി.എം നരേന്ദ്രമോദി’ സിനിമ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് റിലീസ് ചെയ്തിരുന്നത്. ചിത്രം ഒമുങ് കുമാറാണ് സംവിധാനം ചെയ്തിരുന്നത്. മേരി കോം, സരബ്ജിത്ത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഒമുങ്. വിവേക് ഒബ്റോയിയുടെ പിതാവും പ്രശസ്ത നിര്‍മാതാവുമായ സുരേഷ് ഒബ്റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരുന്നത്.

മോദിയെക്കുറിച്ചുള്ള ചിത്രം 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു