ഒരിക്കല്‍ രാമോജി ഫിലിം സിറ്റി നിലം പൊത്തും, ബാഹുബലിയ്ക്ക് വേണ്ടി ക്ഷേത്ര നിര്‍മ്മാണം തുടങ്ങും,ഒരു ദൈവം കൂടി കൂട്ടിച്ചേര്‍ക്കപ്പെടും
എന്നെങ്കിലും ഒരിക്കല്‍ ഹൈദരാബാദില്‍ രാമോജി ഫിലിം സിറ്റി നിലം പൊത്തും… മണ്ണോട് മണ്ണാകും..
അവിടെ ചെടികള്‍ വളരും… കാടായി മാറും..
ഒരിക്കല്‍ ആ വഴി പോകുന്ന വഴിപോക്കരില്‍ ഒരാള്‍ മണ്ണില്‍ ഒരു വസ്തു കണ്ടെത്തും..
മണ്ണ് മാറ്റുമ്പോള്‍ കിരീടത്തിന്റെ മുകള്‍ ഭാഗം അയാള്‍ കാണും..
ആളുകള്‍ ആ പ്രദേശം കുഴിച്ചു നോക്കും..
രാജകൊട്ടാരവും, രഥങ്ങളും,കിരീടങ്ങളും, വാളും,കുന്തവും, പ്രതിമകളും ലഭിക്കും…
ബാഹുബലിയുടെ ജീവിതത്തിന്റെ തെളിവുകളും ഉടവാളും ലഭിക്കും..
വിജയേന്ദ്ര പ്രസാദ് എന്ന മഹാകവിയുടെ ഇതിഹാസപുരുഷന്‍ ആയ ബാഹുബലിയുടെ ജീവിതരേഖകള്‍ ലഭിക്കും..
ഹിന്ദു ഉണരും… സംഘ് പരിവാര്‍ ആവേശഭരിതരാകും..
ബാഹുബലിക്ക് വേണ്ടി ക്ഷേത്രം പണികള്‍ തുടങ്ങും..
പല്‍വാള്‍ ദേവന്റെ മരണം ദീപാവലി പോലെ ഇന്ത്യ കൊണ്ടാടും…
ഇന്ത്യന്‍ ചരിത്രത്തിലേക്ക് ഒരു ദൈവം കൂടി കൂട്ടിച്ചേര്‍ക്കപ്പെടും..
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Ram Temple Ramoji Film City Bahubali