ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം തവണയും ഒരേ പരീക്ഷയില്‍ തോല്‍വി പിണഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥിയോട് രക്ഷിതാവിന്റെ ഒരു ഡയലോഗുണ്ട്. ഒരര്‍ത്ഥത്തില്‍ ഒരറ്റകൈ പ്രയോഗം. “ഇനിയും തോറ്റ് വരികയാണെങ്കില്‍ നീ ഈ വീടിന്റെ പടി ചവിട്ടി പോകരുത്”. അത്തരത്തിലുള്ള ഒരു ശാസന തന്നെയാണ് ഇത്തവണ മെസ്സിക്കും കൂട്ടുകാര്‍ക്കും അര്‍ജന്റീനന്‍ സോക്കര്‍ ഇതിഹാസം സാക്ഷാല്‍ മറഡോണ നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ കൂടി കലാശക്കളിയില്‍ തോറ്റ് തൊ്പ്പിയിട്ട് നാട്ടിലേക്ക് വണ്ടി കയറണ്ട എന്ന്.
ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം തവണയും ഒരേ പരീക്ഷയില്‍ തോല്‍വി പിണഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥിയോട് രക്ഷിതാവിന്റെ ഒരു ഡയലോഗുണ്ട്. ഒരര്‍ത്ഥത്തില്‍ ഒരറ്റകൈ പ്രയോഗം. “ഇനിയും തോറ്റ് വരികയാണെങ്കില്‍ നീ ഈ വീടിന്റെ പടി ചവിട്ടി പോകരുത്”. അത്തരത്തിലുള്ള ഒരു ശാസന തന്നെയാണ് ഇത്തവണ മെസ്സിക്കും കൂട്ടുകാര്‍ക്കും അര്‍ജന്റീനന്‍ സോക്കര്‍ ഇതിഹാസം സാക്ഷാല്‍ മറഡോണ നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ കൂടി കലാശക്കളിയില്‍ തോറ്റ് തൊ്പ്പിയിട്ട് നാട്ടിലേക്ക് വണ്ടി കയറണ്ട എന്ന്. ഒരു പക്ഷെ ഏതൊരു അര്‍ജന്റീനന്‍ ആരാധകരും മനസ്സില്‍ കരുതിയിരിക്കുന്ന കാര്യം തന്നെയാവും മറഡോണ പരസ്യമായി പറഞ്ഞിരിക്കുന്നത്.
എങ്ങിനെ പറയാതിരിക്കും..? പടിക്കല്‍ കൊണ്ട് പോയി കലമുടയ്ക്കുന്ന ശീലം പതിവാക്കിയിരിക്കുകയാണല്ലോ മെസ്സിയും കൂട്ടരും. ഇരുപത്തിമൂന്ന് വര്‍ഷമായി ഒരു പ്രധാന കിരീടത്തില്‍ മുത്തമിട്ടിട്ട്. ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തി ഫൈനല്‍ വരെ അജയ്യരായി മുന്നേറും. അവിടെ, കപ്പിലേക്കുള്ള ദൂരം കയ്യെത്തും ദൂരത്ത് അവശേഷിപ്പിച്ച് പിന്മടക്കം. കഴിഞ്ഞ ലോകക്കപ്പിലും കോപ്പയിലും ഇത് തന്നെ ആവര്‍ത്തിച്ചു. ലോകക്കപ്പില്‍ ജര്‍മ്മനിയോടായിരുന്നെങ്കില്‍ കോപ്പയിലത് ചിരവൈരികളായ ചിലിയോടും. ഇത്തവണയത് തിരുത്തി കുറിക്കാന്‍ മെസ്സിക്കും സംഘത്തിനും കഴിയുമോ..?
കഴിയുമെന്ന് തന്നെയാണ് കോപ്പയിലെ ഇതുവരെയുള്ള കളികളക്കുകള്‍ വ്യക്തമാക്കുന്നത്. ടൂര്‍ണ്ണമെന്റിലെ അപരാജിത കുതിപ്പ്, തകരാത്ത പ്രതിരോധ മതില്‍, സഹകളിക്കാരനെ ലാക്കാക്കി നല്‍കുന്ന പാസ്സുകളിലെ കൃത്യത, ഗോള്‍ വല ലക്ഷ്യമാക്കിയുള്ള ഷോട്ടുകള്‍, എതിര്‍ വല തുളച്ച് കയറിയ ഗോളുകള്‍ എല്ലാ കണക്കുകളിലും അര്‍ജന്റീന മറ്റേതൊരു ടീമിനെക്കാളും മികച്ചു നില്‍്ക്കുന്നു. ആ മികവ് തന്നെയാണ് ഫൈനലിലേക്കുള്ള അവരുടെ വരവ് സുഖമമാക്കിയതും. മെസ്സിയുടെ വ്യക്തി പ്രഭാവത്തിന്റെ നിഴലില്‍ നിന്ന് സംഘടിത ശക്തിയായി അര്‍ജന്റീന മാറിയിരിക്കുന്നു. മേല്‍ വിവരിച്ച സ്ഥിതി വിവര കണക്കുകള്‍ തന്നെ അതിനാധാരം.
ഒപ്പം ടീം മാനെന്ന നിലയിലേക്ക് മെസ്സി മാറിയതും അര്‍ജന്റീനയ്ക്ക് ശുഭകരമായ കാര്യമാണ്. ക്ലബ്ബിന് വേണ്ടി കളിക്കുമ്പോള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത രാജ്യത്തിനായി പുറത്തെടുക്കാനാവുന്നില്ലെന്ന പതിവ് വിമര്‍ശനം ഈ ടുര്‍ണ്ണമെന്റോടെ മെസ്സി മാറ്റിയെഴുതിയിരിക്കുന്നു. തന്നില്‍ നിന്നും ടീം ആഗ്രഹിക്കുന്നത് മൈതാനത്ത് നടപ്പിലാക്കാന്‍ അര്‍ജന്റീനന്‍ നായകന് സാധിക്കുന്നുണ്ട്. ഗോളടിച്ച കൂട്ടുന്നതോടൊപ്പം സഹകളിക്കാരനെ കൊണ്ട് ഗോളടിപ്പിക്കാന്‍ ശ്രമിക്കുന്ന മെസ്സിയെയാണ് കോപ്പയില്‍ ഉടനീളം കാണാനായത്. അഞ്ച് ഗോളുകളുമായി കോപ്പയിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ട മെസ്സി. അതില്‍ ഒരു ഹാട്രി്ക്കും എണ്ണം പറഞ്ഞൊരു ഫ്രീകക്ക് ഗോളുമുള്‍പ്പെടുന്നു.
കൂടാതെ നാല് അസിസ്റ്റുകള്‍. മൂന്ന് കളികളിലെ മാന്‍ ഓഫ് ദ മാച്ച് പട്ടം. ഫൈനലില്‍ കൂടി ഇതേ മികവ് പുറത്തെടുക്കാനായാല്‍ കോപ്പയുടെ ശതാബ്ദിപതിപ്പില്‍ അര്‍ജ്ജന്റീനയുടെ പേരുണ്ടാവും..അങ്ങിനെ തന്നെ ഭവിക്കട്ടെ എന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള അര്‍ജന്റീനന്‍ ആരാധകരും. ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 5.30 ന് ഫൈനലിന് കിക്കോഫ് വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകമനസ്സില്‍ ഒരേ മന്ത്രം മാത്രം.കാലങ്ങളായി ഉരുവിട്ട് ഉരുവിട്ട് തഴമ്പിച്ച് രണ്ട വാചകങ്ങള്‍..വിവാ..അര്‍ജന്റീനാ…വിവാ….!