ഇന്ത്യയില്‍ ഐ.പി.എല്‍ അവസാനിച്ചതോടെ ടി-20 ലീഗിന്റെ ആരവങ്ങളൊഴിഞ്ഞെങ്കിലും ഇംഗ്ലണ്ട് മണ്ണില്‍ ടി-20 ആവേശങ്ങള്‍ക്ക് തുടക്കമാവുകയാണ്. 18 ടീമുകള്‍ പങ്കെടുക്കുന്ന കൗണ്ടി വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ പുതിയ സീസണ്‍ മെയ് 30ന് ആരംഭിക്കുകയാണ്.
ഫൈനലടക്കം സീസണില്‍ 133 മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 14നാണ്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി ഒമ്പത് ടീമുകള്‍ വീതമാണ് മത്സരത്തിനിറങ്ങുന്നത്. ഓരോ കൗണ്ടി ടീമുകളും തങ്ങളുടെ ടി-20 ടീമിനെയും കളത്തിലിറക്കുന്നുണ്ട്.
ഓരോ ടീമും ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമടക്കം 14 മത്സരങ്ങള്‍ കളിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവുമധികം പോയിന്റ് നേടുന്ന നാല് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. സെപ്റ്റംബര്‍ മൂന്ന് മുതലാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.
സോമര്‍സെറ്റാണ് കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ എസെക്‌സ് ഈഗിള്‍സിനെ 14 റണ്‍സിന് തോല്‍പിച്ചാണ് സോമര്‍സെറ്റ് ചാമ്പ്യന്‍മാരായത്.
ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് ഉയര്‍ത്തിയ 146 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എസെക്‌സ് 131ന് പുറത്താവുകയായിരുന്നു.
നോര്‍ത്ത് ഗ്രൂപ്പ്
ഡെര്‍ബിഷെയര്‍ /ഡെര്‍ബിഷെയര്‍ ഫാല്‍ക്കണ്‍സ്
ദുര്‍ഹാം
ലങ്കാഷെയര്‍ / ലങ്കാഷെയര്‍ ലൈറ്റ്‌നിങ്
ലെസ്റ്റര്‍ഷെയര്‍ /ലെസ്റ്റര്‍ഷെയര്‍ ഫോക്‌സസ്
നോട്ടിങ്ഹാംഷെയര്‍ / നോട്ട്‌സ് ഔട്ട്‌ലോസ്
നോര്‍താംപ്ടണ്‍ഷെയര്‍ / നോര്‍തന്റ്‌സ് സ്റ്റീല്‍ബാക്‌സ്
വാര്‍വിക്‌ഷെയര്‍ / ബെര്‍മിങ്ഹം ബെയേഴ്‌സ്
വോര്‍സ്റ്റര്‍ഷെയര്‍ / വോസ്റ്റര്‍ഷെയര്‍ റാപിഡ്‌സ്
യോര്‍ക്‌ഷെയര്‍ / യോര്‍ക്‌ഷെയര്‍ വൈക്കിങ്‌സ്
സൗത്ത് ഗ്രൂപ്പ്
എസെക്‌സ് / എസെക്‌സ് ഈഗിള്‍സ്
ഗ്ലാമര്‍ഗോണ്‍
ഗ്ലോസ്റ്റര്‍ഷെയര്‍
ഹാംഷെയര്‍ / ഹാംഷെയര്‍ ഹോക്‌സ്
കെന്റ് / കെന്റ് സ്പിറ്റ്ഫയേഴ്‌സ്
മിഡില്‍സെക്‌സ്
സോമര്‍സെറ്റ്
സറേ
സസക്‌സ് / സസക്‌സ് ഷാര്‍ക്‌സ്
Content highlight: Vitality Blast will start on May 30