വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ചരിത്രം കുറിച്ച് ബെര്‍മിങ്ഹാം ബെയേഴ്‌സ് (വാര്‍വിക്‌ഷെയര്‍). ട്രെന്റ് ബ്രിഡ്ജില്‍ നോട്ട്‌സ് ഔട്ട്‌ലോസിനെതിരെ (നോട്ടിങ്ഹാംഷെയര്‍) നടന്ന മത്സരത്തില്‍ പവര്‍പ്ലേ അവസാനിക്കും മുമ്പ് വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചാണ് വാര്‍വിക്‌ഷെയറിന്റെ കരടികള്‍ ചരിത്രം കുറിച്ചത്.
വെറും രണ്ട് നോട്ടിങ്ഹാം താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 23 പന്തില്‍ 15 റണ്‍സടിച്ച ലിന്‍ഡന്‍ ജെയിംസാണ് ടോപ് സ്‌കോറര്‍.
നോട്ടിങ്ഹാം ഇന്നിങ്‌സില്‍ ആകെ രണ്ട് ബൗണ്ടറികള്‍ മാത്രമാണ് പിറന്നത് എന്നതും എടുത്ത് പറയണം. ക്യാപ്റ്റന്‍ ജോ ക്ലാര്‍ക്കും ലിന്‍ഡന്‍ ജെയിംസുമാണ് ഈ ബൗണ്ടറികള്‍ നേടിയത്.
ഒടുവില്‍ 17.2 ഓവറില്‍ 57 റണ്‍സിന് ഔട്ട്‌ലോസ് പുറത്തായി.
ബെര്‍മിങ്ഹാമിനായി മോയിന്‍ അലി, ജോര്‍ജ് ഗാര്‍ടണ്‍, ജേക് ലിന്‍ടോട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഡാന്‍ മൂസ്‌ലി, സകാരി ഫോള്‍കസ്, ക്യാപ്റ്റന്‍ ഡാനി ബ്രിഗ്‌സ്, ജേകബ് ബേഥല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെയേഴ്‌സ് 5.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഒമ്പത് വിക്കറ്റും 88 പന്തും ശേഷിക്കവെയായിരുന്നു ബെര്‍മിങ്ഹാമിന്റെ വിജയം.
ഈ വിജയത്തിന് പിന്നാലെ നോര്‍ത്ത് ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെയേഴ്‌സ്. പത്ത് മത്സരത്തില്‍ നിന്നും എട്ട് ജയവും രണ്ട് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്.