പാരിസ്: അലെക്കെയ്ന് മെമ്മോറിയല്‍ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിനു പതര്‍ച്ച. ഇംഗ്ലീഷ് പ്ലെയര്‍ മൈക്കല്‍ ആദംസുമായുള്ള മത്സരത്തിലാണ് ആനന്ദിന്റെ കരുനീക്കം പാളിയത്.[]
ആനന്ദിനെ കൂടാതെ ചൈനീസ് മൂന് ചാമ്പ്യന്‍ ലോക ഒന്നാം നമ്പര്‍ കളിക്കാരനുമായ ഡിക് ലിറന് അമേരിക്കയുടെ ലിവോണ്‍ അറോനിയനുമായുള്ള മത്സരത്തില്‍ കരുനീക്കം പിഴച്ചത്.
റഷ്യയുടെ ലോക ഒന്നാം നമ്പര്‍ കളിക്കാരന് വല്‍ഡിമര്‍ ക്രാംനിക്കും ചാമ്പ്യനും നാട്ടുകാരനുമായ നികിത വിറ്റിഗോവുമായുള്ള മത്സരത്തിന്റെ ആദ്യ രണ്ടു റൗണ്ടുകള്‍ സമനിലയിലാണ് അവസാനിച്ചത്.
2012 ലെ ലോക ചെസ്സ് ചാമ്പ്യന്സിപ്പില് ആനന്ദിന്റെ എതിരാളിയായിരുന്ന ഇസ്രയേലിന്റെ ബോറിസ് ഗെല്ഫാണ്ടുമായുള്ള മത്സരം ടൂര്‍ണ്ണമെന്റില്‍ അവശേഷിക്കുന്നണ്ട്.
എന്നാല്‍ അതിനു മുമ്പായിട്ടാമ് ആനന്ദും പീറ്റര്‍ സ്വിഡ്ലറും തമ്മിലുള്ള മത്സരം നടക്കുക. ഈ മത്സരത്തെയും ഏറെ പ്രാധാന്യത്തോടെയാണ് ചെസ്സ് കായികലോകം കാണുന്നത്.