| Sunday, 23rd September 2018, 8:21 pm

മോഹന്‍ലാലിന്റെ വിസ്മയാസ് മാക്‌സിനും പുത്തന്‍ എനര്‍ജി; കേന്ദ്ര സര്‍ക്കാരിന്റെ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് അംഗീകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിന്റെ സ്ഥാപനമായ വിസ്മയാസ് മാക്‌സിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. മിനിസ്ട്രി ഓഫ് സ്‌കില്‍ ഡെവലപ്‌മെന്റ് ആന്‍ഡ് എന്‍ട്രപണര്‍ഷിപ്പ് രാജ്യത്താകമാനം 10 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതില്‍ കേരളത്തില്‍ നിന്ന് വിസ്മയാസ് മാക്‌സും ഉള്‍പ്പെടുന്നു.


ALSO READ: ആയുഷ്മാന്‍ യോജനയെക്കാള്‍ മികച്ച ആരോഗ്യസംരക്ഷണം നിലവിലുണ്ട്; മോദിയുടെ പദ്ധതിയെ നിരാകരിച്ച് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍


ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ ലിസ്റ്റിൽ
രാജ്യത്തെ മികച്ച പത്ത് സ്ഥാപനങ്ങളില്‍ നാലാം സ്ഥാനമാണ് വിസ്മയാസ് മാക്‌സിനുള്ളത്.

ഒരു വിദ്യാഭ്യാസം സ്ഥാപനം എന്ന നിലയില്‍ തങ്ങളുടെ ഉത്തരവാദിത്വം ഉയര്‍ത്തുന്നതാണ് അംഗീകാരമെന്ന് ഡയറക്ടര്‍ കെ.ഡി ഷൈബു മുണ്ടക്കല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


ALSO READ: വിമാനങ്ങളുടെ മാതൃകയില്‍ ട്രെയിനുകളിലും ബ്ലാക് ബോക്‌സുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ


എന്നാല്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനോട് സ്ഥാപനത്തിന്‌ കിട്ടിയ അംഗീകാരത്തെ ചേര്‍ത്തുകെട്ടി വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പുകഴ്ത്തി കൊണ്ട് മോഹന്‍ലാല്‍ എഴുതിയ ബ്ലോഗും വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more