സഹോദരന് പ്രണവിനൊപ്പമുള്ള യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. പ്രണവിനും കൂട്ടുകാര്ക്കുക്കൊപ്പം നടത്തിയ യാത്രയുടെ മനോഹര ചിത്രങ്ങളാണ് വിസ്മയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ടെന്റിനുള്ളില്‍ ഇരിക്കുന്നതിന്റേയും ട്രക്കിംഗ് നടത്തുന്നതിന്റേയും ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. ദൂരെ മലമുകളില്‍ ഇരിക്കുന്ന പ്രണവിന്റെ ചിത്രവും വിസ്മയ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ യാത്രയുമായി ബന്ധപ്പെട്ട കുറിപ്പൊന്നും ഫോട്ടോയ്ക്കൊപ്പം വിസ്മയ നല്‍കിയിട്ടില്ല. ഇടയ്ക്കിടെ വിവിധ സ്ഥലങ്ങളിലേക്ക് നീണ്ട യാത്രകള്‍ നടത്തുന്നവരാണ് പ്രണവും വിസ്മയയും.
എഴുത്തുകാരിയായ വിസ്മയയുടെ ആദ്യപുസ്തകം ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് പുറത്തിറങ്ങിയത്. ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കവിതകള്‍ ആയിരുന്നു ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന് പേരിട്ട് പുറത്തിറക്കിയ പുസ്തകത്തില്‍ ഉണ്ടായിരുന്നത്.
പത്തും പതിനഞ്ചും വരികളുള്ള കവിതകള്‍ മുതല്‍ ഒറ്റവരി കവിതകള്‍ വരെ ഉള്‍പ്പെട്ടതായിരുന്നു പുസ്തകം.
കവിതകള്‍ക്ക് അനുസരിച്ച് വരച്ച ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍, അമിതാഭ് ബച്ചന്, ദുല്‍ഖര്‍ സല്മാന്, നസ്രിയ, സുപ്രിയ പൃഥ്വിരാജ് എന്നിവരും വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.
ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയം എന്നിവയാണ് പ്രണവിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രിവ്യു കണ്ട സിനിമാ മേഖലയിലെ പ്രമുഖരെല്ലാം പ്രണവിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Vismaya Mohanlal with Pranav Trucking Photos