കുവൈറ്റ്: കുവൈറ്റില്‍ കുടുംബ വിസയുടെ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
ഉത്തരവ് പ്രകാരം കുവൈറ്റില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഭാര്യ, മക്കള്‍ എന്നിവരെ മൂന്ന് മാസം വരെ രാജ്യത്ത് താമസിപ്പിക്കാമെന്ന് മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസല്‍ അല്‍ നവാഫ് അറിയിച്ചു.
എന്നാല്‍ അമ്മ, കുടുംബാംഗങ്ങള്‍, സഹോദരങ്ങള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശന വിസയുടേയും വാണിജ്യ വിസയുടേയും കാലവധി ഒരു മാസമായി തുടരും. നേരത്തെ സന്ദര്‍ശക കാലാവധി ഒരു മാസമായി ചുരുക്കിയതിന് ശേഷമാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി.
ALSO READ: കേരള ചലച്ചിത്ര മേള നിര്‍ത്തരുത്; കേരള സര്‍ക്കാരിനോട് കിം കി ഡുക്ക്
മാനുഷിക പരിഗണന കണക്കിലെടുത്താണ് പുതിയ ഭേദഗതിയെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ ഞായറാഴ്ചയാണ് നിയമം നിലവില്‍ വന്നത്. നിയമം നടപ്പിലാകുന്നതിന് മുമ്പ് ഒരു മാസത്തെ സന്ദര്‍ശനത്തിനെത്തിയവര്‍ക്ക് മൂന്ന് മാസമായി നീട്ടാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രാലയം അറിയിച്ചു