അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഗുജറാത്തില്‍ ചേരികള്‍ തുണികെട്ടി മറച്ചു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപത്തുള്ള ചേരികളാണ് തുണികെട്ടി മറച്ചിരിക്കുന്നത്.
എക്ണോമിക് ടൈംസിലെ ഡി.പി ഭട്ടയാണ് ചേരികള്‍ മറച്ചുകെട്ടിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പുറത്തുവിട്ടത്. ആശ്രമത്തിലേക്കുള്ള പാതയോരങ്ങള്‍ മുഴുവന്‍ വെള്ള നിറത്തിലുള്ള തുണികൊണ്ട് ഉയരത്തില്‍ മറച്ചിരിക്കുകയാണ്. അഹമ്മദാബാദ് നഗരത്തിലുടനീളം ബോറിസ് ജോണ്‍സനെ സ്വാഗതം ചെയ്തുകൊണ്ടുള്ള വലിയ ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.
2020 ഫെബ്രുവരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗുജറാത്ത് സന്ദര്‍ശന സമയത്ത് അഹമ്മദാബാദില്‍ ചേരികള്‍ മതില്‍കെട്ടി മറച്ചത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികള്‍ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉയരത്തില്‍ മതില്‍കെട്ടുകയായിരുന്നു.
Content Highlights: Visit of British Prime Minister Boris Johnson; In Ahmedabad, slums were covered with cloth