ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തെലങ്കാന രാഷ്ട്ര സമിതി എം.എൽ. എയും എം.പിയുമായ വിശ്വേശ്വർ റെഡ്ഡി പാർട്ടി അംഗത്വം രാജി വെച്ചു. ചെവ്വല്ല മണ്ഡലത്തിൽ നിന്നുമുള്ള എം.പിയാണ് വിശ്വേശ്വർ റെഡ്ഡി. പാർട്ടിയിയും സർക്കാരും ജനങ്ങളിൽ നിന്നും അകന്നതിലുള്ള തന്റെ പ്രതിഷേധമാണ് ഇതെന്ന് പറഞ്ഞുകൊണ്ട് വിശ്വേശ്വർ റെഡ്ഡി പാർട്ടി നേതാവ് കെ. ചന്ദ്രശേഖർ റാവുവിന് കത്തയച്ചു.
Also Read എം.ഐ ഷാനവാസ് എം.പി അന്തരിച്ചു
വിശ്വേശ്വർ റെഡ്ഡി കോൺഗ്രസ്സ് പാർട്ടിയിൽ ചേരുമെന്ന് കടുത്ത അഭ്യൂഹം നിലനിൽക്കെയാണ് രാജി തീരുമാനം വരുന്നത്. ടി.ആർ.എസിന് കനത്ത തിരിച്ചടി ആയിരിക്കുകയാണ് എം.പിയുടെ രാജി. തെലങ്കാന ഗതാഗത മന്ത്രിയായ പട്‌നം മഹേന്ദ്രറെഡ്ഡിയും കുടുംബവും തങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങളാണ് റെഡ്ഡിയെ രാജി വെക്കാൻ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്. പാർട്ടി തന്നെ അവഗണിക്കുകയാണെന്നും മുൻപ് അദ്ദേഹം ആരോപിച്ചിരുന്നു.
Also Read ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരം സന്നിധാനത്തെത്തിയ എട്ട് പേര്‍ കരുതല്‍ തടങ്കലില്‍
പാര്‍ട്ടി വിടാനുള്ള വിശ്വേശ്വരയ്യയുടെ തീരുമാനം ടി.ആര്‍.എസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ രാഷട്രീനേതാക്കളിലൊരാളാണ് വിശ്വേശ്വര റെഡ്ഡി. രണ്ടു എം.പിമാർ ഉടൻ തന്നെ പാർട്ടി വിട്ടു പോകുമെന്നും പറ്റുമെങ്കിൽ അവരെ തടഞ്ഞു നിർത്താൻ നോക്കാനും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് രേവന്ത് റെഡ്ഡി ചന്ദ്രശേഖർ റാവുവിനെ പരസ്യമായി വെല്ലുവിളിച്ചിരുന്നു.