വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം അഹങ്കാരമല്ല ആത്മവിശ്വാസമാണ്: കമല്‍ഹാസന്‍
Movie Day
വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം അഹങ്കാരമല്ല ആത്മവിശ്വാസമാണ്: കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th July 2013, 3:00 pm

പബ്ലിസിറ്റിക്ക് വേണ്ടി ഞാന്‍ ഇതുവരെ സിനിമ എടുത്തിട്ടില്ല. എന്റെ ചിത്രം ആളുകള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ എന്നതാണ് ആദ്യം പരിഗണിക്കുക.
വിശ്വരൂപം ഒരിക്കലും എന്റെ അഹങ്കാരമല്ല മറിച്ച് എന്റെ ആത്മവിശ്വാസമാണ്


[]വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം ആരാധകര്‍ക്കിടയിലേക്ക് എത്തിക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഉലകനായകന്‍ കമല്‍ഹാസന്‍. []

വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവും ഒരു വലിയ ഹിറ്റ് തന്നെ ആയിരിക്കുമെന്നതില്‍ താരത്തിന് ഒട്ടും സംശയമില്ല.

വിശ്വരൂപത്തിന്റെ ഒന്നാം ഭാഗത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളൊന്നും കമല്‍ഹാസനെ വലിയ തോതില്‍ ബാധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇത്ര വേഗം തന്നെ രണ്ടാം ഭാഗവുമായി അദ്ദേഹം എത്തുന്നതും.

പബ്ലിസിറ്റിക്ക് വേണ്ടി ഞാന്‍ ഇതുവരെ സിനിമ എടുത്തിട്ടില്ല. എന്റെ ചിത്രം ആളുകള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടോ എന്നതാണ് ആദ്യം പരിഗണിക്കുക.

ആളുകള്‍ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിനായി 1 വര്‍ഷം കാത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ആ ദൗത്യത്തിലേക്ക് ഞാന്‍ കടന്നത്.

വിശ്വരൂപത്തിന്റെ ആദ്യഭാഗം എടുക്കുമ്പോള്‍ തന്നെ എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു ഇതിന്റെ രണ്ടാം ഭാഗവും തീര്‍ച്ചയായും എടുക്കാന്‍ സാധിക്കുമെന്ന്. വിശ്വരൂപം ഒരിക്കലും എന്റെ അഹങ്കാരമല്ല മറിച്ച് എന്റെ ആത്മവിശ്വാസമാണ്-കമല്‍ഹാസന്‍ പറയുന്നു.

രണ്ട് ഭാഗമായാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും അത്തരത്തില്‍ തന്നെയായിരിക്കും സിനിമയുടെ കഥപറച്ചിലും. റൊമാന്‍സിനും ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിത്തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

വിശ്വരൂപത്തിന്റെ ആദ്യഭാഗം ഏറെ വിവാദങ്ങള്‍ക്ക് ഇടവെച്ചിരുന്നു. സിനിമ അന്ന് കാണുക പോലും ചെയ്യാതെയാണ് പലരും വിവാദങ്ങളുമായി രംഗത്തെത്തിയത്. എന്തായാലും ഇത്തവണ അതിനൊന്നും അവസരം ഒരുക്കില്ലെന്നും കമല്‍ഹാസന്‍ പറയുന്നു.