| Saturday, 14th April 2018, 4:26 pm

വി.എച്ച്.പി തെരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി; പ്രവീണ്‍ തൊഗാഡിയക്ക് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വി.എച്ച്.പി നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി. ഇതോടെ പ്രവീണ്‍ തൊഗാഡിയക്ക് അഖിലേന്ത്യ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും.

ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണര്‍ വിഷ്ണു സദാശിവത്തിനെ പുതിയ അന്താരാഷ്ട പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. സംഘപരിവാര്‍ സംഘടനയില്‍ നിന്ന് കൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരന്തസരം വിമര്‍ശനം പ്രവീണ്‍ തൊഗാഡിയ നടത്തിയിരുന്നു.


Also Read യോഗിക്ക് ദളിത് മിത്ര പുരസ്‌കാരം നല്‍കി: പ്രതിഷേധിച്ച അംബേദ്കര്‍ മഹാസഭ പ്രവര്‍ത്തകര്‍ അറസ്റ്റില്‍


52 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് വി.എച്ച്.പിയില്‍ തെരഞ്ഞടുപ്പ് നടത്തുന്നത്. ഇത് തൊഗാഡിയ മോദി ശത്രൂതയുടെ ബാക്കി പത്രമായാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ് സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇതോടെ നിലവില്‍ രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് ആയിട്ടുള്ള പ്രവീണ്‍ തൊഗാഡിയക്ക് ആസ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത.

അതേസമയം തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമത്വം നടന്നെന്നാണ് പ്രവീണ്‍ തൊഗാഡിയ പക്ഷം ആരോപിക്കുന്നത്.

We use cookies to give you the best possible experience. Learn more