| Saturday, 28th October 2017, 4:53 pm

'വിഷ്ണുനാഥ് കോണ്‍ഗ്രസിന്റെ ഭാവിവാഗ്ദാനം'; കെ.പി.സി.സി പട്ടികയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്ന് വി.ഡി സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥിനെ കെ.പി.സി.സി പട്ടികയില്‍ നിന്ന് ആരും ഒഴിവാക്കില്ലെന്ന് വൈസ് പ്രസിഡണ്ട് വി.ഡി സതീശന്‍. കോണ്‍ഗ്രസിന്റെ ഭാവി വാഗ്ദാനമാണ് വിഷ്ണുനാഥെന്നും സതീശന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കെ.പി.സി.സി പട്ടികയില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് വി.ഡി സതീശന്റെ പ്രതികരണം.

“കെ.പി.സി.സി അംഗങ്ങളുടെ അന്തിമ പട്ടിക വരുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കിട്ടി എന്ന് ബോധ്യമാകും. എല്ലാ തര്‍ക്കങ്ങളും ഉടന്‍ പരിഹരിക്കും.”


Also Read: യു.പിയിലെ വൃന്ദാവനിലും ബര്‍സാനയിലും മദ്യ, മാംസ വില്‍പ്പനങ്ങള്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍


അതേസമയം പട്ടിക സംബന്ധിച്ച വിവാദത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് മറുപടിയുമായി പി.സി വിഷ്ണുനാഥ് രംഗത്തെത്തി. 24 വയസ്സു മുതല്‍ താന്‍ കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്നുള്ള കെ.പി.സി.സി അംഗമാണെന്നും പാര്‍ട്ടിയില്‍ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു സ്ഥാനമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

നേരത്തെ വിഷ്ണുനാഥിന്റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കൊടിക്കുന്നില്‍ രംഗത്തെത്തിയിരുന്നു. അതേസമയം വിഷ്ണുനാഥിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന അഭിപ്രായവുമായി മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി രംഗത്തെത്തി.

We use cookies to give you the best possible experience. Learn more