മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് വിഷ്ണു വിനയ്. സംവിധായകന്‍ വിനയന്റെ മകനാണ് അദ്ദേഹം. 2017ല്‍ വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്ത ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയം ആരംഭിക്കുന്നത്.
2007ല്‍ അച്ഛന്‍ വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്ന ചിത്രത്തിന്റെ കഥ എഴുതിയത് വിഷ്ണു ആയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ഗാംബിനോസ് എന്ന സിനിമയിലും വിഷ്ണു വിനയ് അഭിനയിച്ചിരുന്നു.
ചിത്രത്തില്‍ രാധിക ശരത്കുമാറും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ രാധികയെ കുറിച്ച് പറയുകയാണ് വിഷ്ണു വിനയ്. നടിയുടെ കൂടെ അഭിനയിക്കുന്ന സമയത്ത് അവരില്‍ നിന്നും നല്ല ഉപദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നുവെന്നാണ് വിഷ്ണു പറയുന്നത്.
വളരെ ഉയരെ നില്‍ക്കുന്ന ആളാണ് രാധികയെന്നും എല്ലാവരും ബഹുമാനിക്കുന്ന ആര്‍ട്ടിസ്റ്റാണ് അവരെന്നും വിഷ്ണു വിനയ് കൂട്ടിച്ചേര്‍ത്തു. ആദ്യമൊക്കെ നടിയുടെ അടുത്തേക്ക് ചെല്ലാനും സംസാരിക്കാനുമൊക്കെ തനിക്ക് പേടിയായിരുന്നെന്നും പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോള്‍ അവര്‍ വളരെ സിമ്പിളാണെന്ന് മനസിലായെന്നും നടന്‍ പറഞ്ഞു.
‘രാധിക മാഡത്തിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് അവരില്‍ നിന്നും നല്ല ഉപദേശങ്ങള്‍ കിട്ടാറുണ്ടായിരുന്നു. നമ്മളെ സംബന്ധിച്ച് അവരൊക്കെ പാഠപുസ്തകങ്ങളാണ്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ‘അങ്ങനെയല്ല ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ ബെറ്ററാകും’ എന്ന് അവര്‍ പറയും. അപ്പോള്‍ നമ്മള്‍ അതുപോലെ ചെയ്യും. നല്ല റിസള്‍ട്ട് കിട്ടുകയും ചെയ്യും.
എനിക്ക് അവരെ കാണുമ്പോള്‍ വലിയ അത്ഭുതം തോന്നിയിട്ടുണ്ട്. എത്ര ഉയരെ നില്‍ക്കുന്ന ആളാണ് മാഡം. എല്ലാവരും ബഹുമാനിക്കുന്ന ആര്‍ട്ടിസ്റ്റാണ് അവര്‍. ആദ്യമൊക്കെ മാഡത്തിന്റെ അടുത്തേക്ക് ചെല്ലാനും സംസാരിക്കാനുമൊക്കെ പേടിയായിരുന്നു. പക്ഷേ സംസാരിച്ച് തുടങ്ങിയപ്പോള്‍ വളരെ സിമ്പിളാണെന്ന് മനസിലായി,’ വിഷ്ണു വിനയ് പറഞ്ഞു.
Content Highlight: Vishnu Vinay Talks About Radhika Sarath kumar