പരീക്ഷണ ചിത്രങ്ങളിലൂടെ തന്റെതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയ സംവിധായകനാണ് വിനയൻ.
പരീക്ഷണ ചിത്രങ്ങളിലൂടെ തന്റെതായ ഒരു സ്ഥാനം മലയാള സിനിമയിൽ നേടിയ സംവിധായകനാണ് വിനയൻ.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾ നിറഞ്ഞുനിൽക്കുമ്പോൾ കലാഭവൻ മണിയെ വെച്ച് സിനിമകളെടുത്ത് സൂപ്പർ ഹിറ്റാക്കിയ അദ്ദേഹം ഹൊറർ സിനിമകളിലൂടെ മലയാളത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ഈയിടെ വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങി വിജയമായി മാറിയ സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസൺ പ്രധാന കഥാപാത്രമായ സിനിമയിൽ വലിയ താരനിര ഒന്നിച്ചിരുന്നു. സിജു വിൽസൺ ഒരു വലിയ ഹീറോയായി മാറാത്തതിൽ വിനയന് പ്രയാസമുണ്ടെന്ന് പറയുകയാണ് വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ്. സിജു വിൽസനെ വെച്ച് വിനയൻ അടുത്ത സിനിമ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് മാസങ്ങളായി അച്ഛൻ പറയുന്നത്, അദ്ദേഹത്തിന് സിജു വിൽസണെ വെച്ച് ഒരു സിനിമ ചെയ്യണമെന്നാണ്. അതിന്റെ കാരണം, പത്തൊമ്പതാം നൂറ്റാണ്ട് നല്ല രീതിയിൽ അഭിപ്രായം കിട്ടിയ ഒരു സിനിമയാണല്ലോ. സിജു വിൽസന്റെ പ്രകടനവും വലിയ ശ്രദ്ധ നേടിയിരുന്നു.
സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം നടത്തിയ ട്രാൻസ്‌ഫോർമേഷനൊക്കെ നല്ല രീതിയിൽ കയ്യടി നേടിയിരുന്നല്ലോ. പക്ഷെ അച്ഛൻ വിചാരിച്ച പോലെ സിജു ഒരു സ്റ്റാറായി മാറിയില്ല. അതിനുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണ് അച്ഛൻ. അതിനുള്ള കഥ ഏകദേശം ആയിട്ടുണ്ട്. തിരക്കഥയുടെ വർക്കുകളും നടക്കുകയാണ്.
സിജു അതിന്റെ കഥ കേട്ടിട്ടുണ്ട്. സിജു കേട്ടിട്ട് ആറ് മാസത്തോളമായി. സിജു അതിങ്ങനെ ഇപ്പോൾ നടക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ അച്ഛന് പുതിയ അഭിനേതാക്കളെ കൊണ്ടുവരാൻ വലിയ താത്പര്യമാണ്.
പുതിയ ആളുകളെ കൊണ്ടുവരുക മാത്രമല്ല, പുതിയ ആളുകളെ കൊണ്ടുവന്നിട്ട് പുഷ് ചെയ്ത് ഒരു സ്ഥലത്തെത്തിക്കാൻ അച്ഛൻ ശ്രമിക്കാറുണ്ട്. എനിക്കോർമയുണ്ട് ജയേട്ടനെ അച്ഛൻ ഊമപ്പെണ്ണിന് ഉരിയാട പയ്യനിലൂടെ കൊണ്ടുവരിക മാത്രമല്ല ചെയ്തത്. അതിന്റെ എല്ലാ ഭാഷകളിലേക്കും ജയസൂര്യയെ വിട്ടാണ് അഭിനയിപ്പിക്കുന്നത്,’വിഷ്ണു വിനയ് പറയുന്നു.
Content highlight: vishnu vinay about siju Wilson and vinayan