ബി.സി. നൗഫല്‍ സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററിലെത്തിയ കോമഡി-ഡ്രാമ സ്പൂഫ് ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിലെ നായകന്‍. ദുല്‍ഖറിന് പുറമെ നിഖില വിമല്‍, സൗബിന്‍ ഷാഹിര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഒന്നിച്ച് തിരകഥയെഴുതിയ ഒരു യമണ്ടന്‍ പ്രേമകഥയില്‍ ലല്ലു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ഇപ്പോള്‍ മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍.
ദുല്‍ഖര്‍ വളരെ എഡ്യുക്കേറ്റഡായ ആളാണെന്നും അത് അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ടാകുമെന്നും വിഷ്ണു പറഞ്ഞു. പക്ഷെ തങ്ങളോട് സംസാരിക്കുമ്പോള്‍ ദുല്‍ഖര്‍ ലോക്കലാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആ സിനിമയില്‍ ഉദ്ദേശിച്ചത് കൃത്യമായി ചെയ്ത ദുല്‍ഖര്‍ ശരിക്കും തങ്ങളില്‍ അത്ഭുതമുണ്ടാക്കിയെന്നും വിഷ്ണു പറയുന്നു.
‘ദുല്‍ഖര്‍ വെല്‍ എഡ്യുക്കേറ്റഡായ ഒരാളാണ്. അത് ആരോട് സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ടാകും. പക്ഷെ നമ്മളോട് സംസാരിക്കുമ്പോള്‍ ലോക്കലാകും. ആ സിനിമയില്‍ നമ്മള്‍ ഉദ്ദേശിച്ചത് എന്താണോ, അത് പക്കയായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് ശരിക്കും അത്ഭുതമുണ്ടാക്കി. അദ്ദേഹം വളരെ ഫ്‌ളക്‌സിബിളായി നമ്മള്‍ ഉദ്ദേശിച്ചത് പോലെ താഴത്തേക്ക് ഇറങ്ങി വന്നു. സിനിമക്ക് ശേഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഇന്റര്‍വ്യൂവില്‍ ഉള്‍പ്പെടെ വളരെ കാഷ്വലായിട്ടാണ് ദുല്‍ഖര്‍ ഇരുന്നതും സംസാരിച്ചതും,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Content Highlight: Vishnu Unnikrishnan Talks About Dulquer Salmaan