| Wednesday, 6th December 2023, 11:44 am

എപ്പോഴും ദുല്‍ഖറിനോട് സംസാരിക്കാനും മെസ്സേജ് അയക്കാനും തോന്നാറുണ്ട്; പക്ഷെ...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.സി നൗഫല്‍ സംവിധാനം ചെയ്ത് 2019ല്‍ തിയേറ്ററിലെത്തിയ കോമഡി-ഡ്രാമ സ്പൂഫ് ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു ഇതിന്റെ തിരകഥയൊരുക്കിയത്.

ദുല്‍ഖര്‍ സല്‍മാന്‍, നിഖില വിമല്‍, സൗബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍ എന്നിവരായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.

ഇപ്പോള്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് പറയുകയാണ് വിഷ്ണു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന് ഇഷ്ടം തന്റെ കഥാപാത്രത്തെയാണെന്ന് വിഷ്ണു പറയുന്നു. തനിക്ക് എപ്പോഴും ദുല്‍ഖറിനോട് സംസാരിക്കാനും മെസ്സേജ് അയക്കാനുമൊക്കെ തോന്നാറുണ്ടെങ്കിലും ആ ബന്ധം മിസ്‌യൂസ് ചെയ്യാതെ ഇരിക്കാനാണ് തന്റെ ആഗ്രഹമെന്നും വിഷ്ണു പറയുന്നു.

‘ഒരിക്കല്‍ ഞാനും ദുല്‍ഖറും ഒരു റേഡിയോയുടെ ഇന്റര്‍വ്യൂവില്‍ ഇരിക്കുകയാണ്. അന്ന് ദുല്‍ഖറിനോട് ഒരു യമണ്ടന്‍ പ്രേമകഥയില്‍ ഏറ്റവും ഇഷ്ടപെട്ട കഥാപാത്രം ഏതാണെന്ന് ചോദിച്ചപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞു.

പിന്നെ ആ കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ ചെയ്യുമെന്നുപോലും പറഞ്ഞു. പുള്ളിക്ക് എന്റെ ആ കഥാപാത്രത്തെ വലിയ ഇഷ്ടമാണ്.

സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയില്‍ ആണെങ്കില്‍ ദുല്‍ഖര്‍ ഇടയ്ക്കിടെ ‘ഹോ അവന്‍ മെതേഡ് ആക്ടിങ് തുടങ്ങി’ എന്ന് പറയാറുണ്ട്. (ചിരി)

നമുക്ക് എപ്പോഴും ദുല്‍ഖറിനോട് സംസാരിക്കാനും മെസ്സേജ് അയക്കാനുമൊക്കെ തോന്നുമെങ്കിലും പുള്ളി നില്‍ക്കുന്നത് വേറെ ഒരു നിലയിലാണ്. ഇന്ന് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണല്ലോ പുള്ളി.

ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറുമാണ്. അതിന്റേതായ തിരക്കും കാര്യങ്ങളുമൊക്കെ ഉണ്ടാകും. ഇടക്ക് പടം കണ്ടാല്‍ ഞാന്‍ അങ്ങോട്ട് മെസ്സേജ് അയക്കാറുണ്ട്.

അപ്പോള്‍ തന്നെ പുള്ളി റിപ്ലേ തരാറുണ്ട്. അത് മിസ്‌യൂസ് ചെയ്യാതെ ഇരിക്കണം എന്നുള്ളതാണ് നമ്മള്‍ ചെയ്യേണ്ടത്,’ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Content Highlight: Vishnu Unnikrishnan Says He Always Want To Talk And Text Dulquer Salman

We use cookies to give you the best possible experience. Learn more