| Thursday, 31st December 2020, 11:04 am

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരാവുന്നു; നിര്‍മ്മാണം ബാദുഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഇരട്ട തിരക്കഥാകൃത്തുക്കളും നടന്മാരുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരാവുന്നു. ബാഷുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന കാര്യം ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമര്‍ അക്ബര്‍ അന്തോണിയാണ് ഇരുവരും ചേര്‍ന്ന് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങളും ഇരുവരുടെതായി എത്തിയിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍…! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

ഞങ്ങള്‍ ആദ്യമായി എഴുതിയ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ സംവിധായകര്‍- നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ – ആല്‍വിന്‍ ആന്റണി ചേട്ടന്‍, Dr. സക്കറിയ തോമസ്, ദിലീപേട്ടന്‍, ആന്റോ ജോസഫ് ചേട്ടന്‍ മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്… അനുഗ്രഹിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Vishnu Unnikrishnan and Bibin George to direct the film; Produced by Badusha

We use cookies to give you the best possible experience. Learn more